|    Mar 25 Sat, 2017 9:18 pm
FLASH NEWS

ബോംബ് നിര്‍മാണത്തിനിടെ ബിജെപി പ്രവര്‍ത്തകന്റെ മരണം: യുഎപിഎ ചുമത്തിയില്ല

Published : 22nd August 2016 | Posted By: Navas Ali kn

KNR

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെടുകയും വീട്ടില്‍ നിന്നും വന്‍ ആയുധശേഖരം പിടികൂടുകയും ചെയ്ത സംഭവത്തില്‍ പോലിസ് യുഎപിഎ ചുമത്തിയില്ല. യുഎപിഎ നിയമപ്രകാരം കേസെടുക്കാനുള്ള മുഴുവന്‍ കാരണങ്ങളുമുള്ള സംഭവത്തില്‍ പോലിസ് തുടരുന്ന നിഷ്‌ക്രിയത്വം  സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ബോംബ് നിര്‍മാണത്തിനിടെയാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായിട്ടും അസ്വഭാവിക മരണത്തിന് മാത്രമാണ് പോലിസ് കേസെടുത്തിട്ടുള്ളത്.  ബോംബ് നിര്‍മാണത്തിലും ആയുധം പിടികൂടിയ സംഭവത്തിന് പിന്നിലും ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിട്ടുണ്ടെന്ന് പ്രാഥമിക പോലിസ് അന്വഷണത്തില്‍ ബോധ്യപ്പെട്ടതാണ്. ബോംബ് നിര്‍മിക്കാന്‍ കൂടെയുണ്ടായിരുന്നവര്‍ പരിക്ക്പറ്റി ഒളിവിലാണെന്ന വിവരം പുറത്ത് വന്നിട്ടും രഹസ്യമായി നടന്ന ബോംബ് നിര്‍മാണവും മരണവും യുഎപിഎയുടെ പട്ടികയില്‍ പെടുത്താന്‍ പോലിസ് തയ്യാറായിട്ടില്ല. കേരളത്തില്‍ പല സംഭവങ്ങളിലും കേവലം ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ യുഎപിഎ ചുമത്തി കേസെടുക്കകയും ദേശീയ എജന്‍സികളെ കൊണ്ട് അന്വഷണം നടത്തിക്കുകയും ചെയ്ത ആഭ്യന്തരവകുപ്പ് കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിയായപ്പോള്‍ യുഎപിഎ ചുമത്താതെ ഒഴിഞ്ഞുമാറുകയാണ്.

(Visited 2,896 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക