|    Jul 22 Sat, 2017 4:29 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബോംബ് നിര്‍മാണം: കുറ്റവാളികളെ പിടികൂടാന്‍ തിരച്ചില്‍ നടത്തണമെന്ന് വിഎം സുധീരന്‍

Published : 30th April 2016 | Posted By: SMR

തിരുവനന്തപുരം: നാദാപുരം ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ബോംബ് നിര്‍മാണവും ആയുധശേഖരവും കണ്ടെത്തുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിനും വ്യാപകമായി തിരച്ചില്‍ നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.
സിപിഎം പ്രവര്‍ത്തകരാണ് നാദാപുരത്തെ സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ആക്രമണം സംഘടിപ്പിക്കാനുള്ള സാധ്യത ഏറെയാണ്. തിരഞ്ഞെടുപ്പ് രംഗത്ത് അക്രമങ്ങള്‍ ഒഴിവാക്കുന്നതിന് ആവശ്യമായ മുന്‍കരുതലും ജാഗ്രതയും പുലര്‍ത്തുന്നതിന് പോലിസ് അധികൃതരും തിരഞ്ഞെടുപ്പ് കമ്മീഷനും തയ്യാറാവണമെന്നും സുധീരന്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക