|    Jul 23 Sun, 2017 4:27 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബോംബേറ്: നാല് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published : 13th February 2016 | Posted By: SMR

പയ്യന്നൂര്‍: പയ്യന്നൂര്‍ സിഐ പി കെ മണിയുടെയും എസ്‌ഐ വിപിന്‍ കുമാറിന്റെയും ക്വാര്‍ട്ടേഴ്‌സുകള്‍ക്കു നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ നാല് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍.
ഡിവൈഎഫ്‌ഐ വെള്ളൂര്‍ വെസ്റ്റ് മേഖലാ സെക്രട്ടറി ടി സി വി നന്ദകുമാര്‍, പയ്യന്നൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് സി ഷിജില്‍, വെള്ളൂര്‍ വെസ്റ്റ് മേഖലാ കമ്മിറ്റി അംഗങ്ങളായ കെ രഞ്ജിത്, കെ വികാസ് എന്നിവരാണ് അറസ്റ്റിലായത്. രണ്ടു ബൈക്കുകളിലായി എത്തിയ ഇവര്‍ സിഐയുടെയും എസ്‌ഐയുടെയും ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് ബോംബെറിഞ്ഞു എന്നാണ് കേസ്. സംഭവം സംബന്ധിച്ച് അന്വേഷിക്കാന്‍ ഉന്നത പോലിസ് മേധാവികളുടെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക