|    Jun 29 Thu, 2017 12:54 pm
FLASH NEWS

ബോംബേറ്: കര്‍ശന നടപടി വേണമെന്ന് സിപിഎം

Published : 6th November 2016 | Posted By: SMR

കണ്ണൂര്‍: മന്ത്രിമാര്‍ ഉള്‍പ്പടെ പങ്കെടുത്ത് നടന്ന സമാധാനയോഗത്തിന് ശേഷം താഴെ കുന്നോത്ത്പറമ്പില്‍ ഡിവൈഎഫ്‌ഐ പ്രകടനത്തിന് നേരെ ആര്‍എസ്എസുകാര്‍ ബോംബെറിഞ്ഞ സംഭവം അതീഗൗരവത്തോടെ കാണണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. സമാധാനയോഗത്തില്‍ സംഘപരിവാര്‍ നേതൃത്വം ആവര്‍ത്തിച്ച് പറഞ്ഞത് തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് സമാധാനം സ്ഥാപിക്കാന്‍ വേണ്ട കര്‍ശന നിര്‍ദേശം നല്‍കിയെന്നാണ്. അതിനാല്‍ നേതൃത്വത്തിന്റെ നിര്‍ദേശം അംഗീകരിക്കാതെ അക്രമം നടത്തിയ ക്രിമിനലുകളെ തള്ളിപ്പറയാന്‍ ആര്‍എസ്എസ്-ബിജെപി നേതൃത്വം തയ്യാറാവണം. പോലിസിന്റെ ഭാഗത്ത് നിന്നു കര്‍ശന നടപടിയുണ്ടാവണം. നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ആര്‍എസ്എസ് നീക്കത്തിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടു വരണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക