ബോംബെ എന്നത് ബോംബ് എന്നെഴുതിബ്രിസ്ബെന് വിമാനത്താവളത്തില്‍ പൊല്ലാപ്പ് സൃഷ്ടിച്ച് വയോധിക
Published : 7th April 2018 | Posted By: kasim kzm
ബ്രിസ്ബെന്: ആസ്ത്രേലിയയിലെ ബ്രിസ്ബെന് വിമാനത്താവളത്തില്‍ ജീവനക്കാരെയും യാത്രക്കാരെയും മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തി ഒരു കറുത്ത ബാഗ്. ബോംബ് ടു ബ്രിസ്ബെന് എന്നെഴുതിയ ബാഗാണ് സുരക്ഷാജീവനക്കാരില്‍ ആശങ്ക സൃഷ്ടിച്ചത്. പിന്നാലെ ആസ്ത്രേലിയന്‍ ഫെഡറല്‍ പോലിസ് സംഘവും വിമാനത്താവളത്തില്‍ പാഞ്ഞെത്തി. ബുധനാഴ്ച രാവിലെയാണു സംഭവം. ഇന്ത്യയില്‍നിന്നെത്തിയ വയോധികയാണ് ഈ പൊല്ലാപ്പ് മുഴുവന്‍ സൃഷ്ടിച്ചത്. ബാഗില്‍ ബോംബെ എന്ന് എഴുതിയപ്പോഴുണ്ടായ അക്ഷരപ്പിഴവാണ് ബോംബ് ആയി മാറിയതെന്ന് അന്വേഷണത്തി ല്‍ വ്യക്തമായി.
ബോംബെ എന്ന് ഇംഗ്ലീഷില്‍ എഴുതിയപ്പോള്‍ സ്ഥലം തികയാതെ വന്നതോടെ അവസാനത്തെ രണ്ടക്ഷരം ഒഴിവാക്കി ബോംബ് എന്ന് എഴുതുകയായിരുന്നു. അതോടെ ബോംബെ എന്നത് ബോംബ് ആയി മാറി. ഇതാണ് സുരക്ഷാ ഉദ്യോഗസ്ഥരെ മണിക്കൂറുകളോളം തീതീറ്റിച്ചത്. 10 വര്‍ഷമായി ആസ്ത്രേലിയയില്‍ താമസിക്കുന്ന മകളെ കാണാന്‍പോയ 65കാരിയായ വെങ്കടലക്ഷ്മിയാണ് തന്റെ ബാഗിന് പുറത്ത് ഈ ‘കുസൃതി’ ഒപ്പിച്ചത്.
മകള്‍ ദേവി ജ്യോതിരാജിനും കുടുംബത്തിനുമൊപ്പം തന്റെ പിറന്നാള്‍ ആഘോഷിക്കാനായിരുന്നു വെങ്കടലക്ഷ്മി ആസ്ത്രേലിയയില്‍ എത്തിയത്. വിമാനത്താവളത്തിലെ ആളുകള്‍ ഭയന്നതായും ബാഗ് തുറക്കാന്‍ ആവശ്യപ്പെട്ടതായും വെങ്കടലക്ഷ്മി പറഞ്ഞു.
ബോംബ് എന്ന് എന്തിനാണ് ബാഗിനു പുറത്ത് എഴുതിയിരിക്കുന്നതെന്ന് അമ്മയോട് അവര്‍ ആരാഞ്ഞതായി മക ള്‍ ദേവി പറഞ്ഞു. ഇത് ബോംബെ എന്നാണെന്ന് അമ്മ അവര്‍ക്കു മറുപടി നല്‍കുകയായിരുന്നു- ദേവി കൂട്ടിച്ചേര്‍ത്തു. ബോംബെ എന്നാണ് അമ്മ എഴുതാന്‍ ആരംഭിച്ചത്. എന്നാല്‍, സ്ഥലപരിമിതിമൂലം ബോംബ് എന്ന് എഴുതി നിര്‍ത്തുകയായിരുന്നു. ഇതിനിടയില്‍ മുംബൈ എന്ന് എഴുതിയിട്ടുമുണ്ടായിരുന്നു- ദേവി പറയുന്നു. വെങ്കടലക്ഷ്മിയെ ആസ്ത്രേലിയന്‍ പോലിസ് ചോദ്യംചെയ്തിരുന്നു. അബദ്ധം പറ്റിയതാണെന്നു മനസ്സിലായതോടെ വിട്ടയച്ചു- മകളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.