|    Dec 16 Sun, 2018 10:50 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ബൊളീവിയന്‍ മന്ത്രിയുടെ മരണം; ഖനിത്തൊഴിലാളി നേതാവടക്കം മൂന്നുപേര്‍ പ്രതികള്‍

Published : 29th August 2016 | Posted By: SMR

ലാപാസ്: ആഭ്യന്തര സഹമന്ത്രി റൊഡാള്‍ഫോ ഇല്ലേന്‍സിന്റെ കൊലപാതകത്തില്‍ മൈനിങ് ഫെഡറേഷന്‍ പ്രസിഡന്റ് കാര്‍ലോസ് മമാനി അടക്കം മൂന്നുപേര്‍ പ്രതികളെന്ന് ബൊളീവിയന്‍ സര്‍ക്കാര്‍. കൊലപാതകവുമായി ബന്ധപ്പെട്ട് 40 ഖനിത്തൊഴിലാളി നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു.
വെള്ളിയാഴ്ചയായിരുന്നു മന്ത്രി കൊല്ലപ്പെട്ടത്. സര്‍ക്കാരിനെതിരേ പ്രതിഷേധം തുടരുന്ന ഖനിത്തൊഴിലാളികള്‍ സഹമന്ത്രി ഇല്ലേന്‍സിനെ തട്ടിക്കൊണ്ടുപോയശേഷം കൊലപ്പെടുത്തുകയായിരുന്നു.
വ്യാഴാഴ്ചയായിരുന്നു ഇല്ലേന്‍സിനെ ഖനിനേതാക്കളിലൊരു വിഭാഗം തട്ടിക്കൊണ്ടുപോയത്. ഖനിത്തൊഴിലാളികളുടെ സമരം പരിഹരിക്കുന്നതിനായി പാന്‍ഡുറോ നഗരത്തിലെത്തിയപ്പോഴായിരുന്നു ഇല്ലേന്‍സിനെ തട്ടിക്കൊണ്ടുപോയത്.
ഖനനത്തിനുള്ള പാരിസ്ഥിതിക ചട്ടങ്ങളില്‍ അയവു വരുത്തുക, സ്വകാര്യ കമ്പനികളില്‍ ജോലിചെയ്യുന്നതിന് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു ഖനിത്തൊഴിലാളികള്‍ സമരം ആരംഭിച്ചത്. ബുധനാഴ്ച പോലിസ് വെടിവയ്പില്‍ രണ്ടു സമരക്കാര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഖനിത്തൊഴിലാളികളുടെ പ്രതിഷേധം അക്രമാസക്തമായിരുന്നു.
തലച്ചോറിലും നെഞ്ചിലുമേറ്റ ആഘാതത്തെത്തുടര്‍ന്നാണ് ഇല്ലേന്‍സ് കൊല്ലപ്പെട്ടതെന്ന പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss