|    Jun 22 Fri, 2018 10:45 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബൊഫോഴ്‌സ് കേസ് : ഉടന്‍ വാദം കേള്‍ക്കാന്‍ ഹരജി

Published : 7th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: 64 കോടിയുടെ ബൊഫോഴ്‌സ് അഴിമതി കേസിലെ വാദം നേരത്തേയാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അജയ് അഗര്‍വാള്‍ സുപ്രിംകോടതിയില്‍. 1986ലെ 1437 കോടിയുടെ പീരങ്കി ഇടപാടിലാണ് 64 കോടിയുടെ അഴിമതി നടന്നത്. കേസില്‍ ഹിന്ദുജ സഹോദരന്‍മാരെ ഒഴിവാക്കുന്നതിന് സിബിഐ ഗൂഢാലോചന നടത്തിയതായും ബിജെപി നേതാവ് ആരോപിച്ചു. ഹിന്ദുജ സഹോദരന്‍മാരെ കേസില്‍ നിന്ന് ഒഴിവാക്കിയ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരേ സിബിഐ എതിര്‍വാദം ഉന്നയിച്ചില്ലെന്നും അജയ് അഗര്‍വാള്‍ ആരോപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss