|    Sep 19 Wed, 2018 4:43 pm
FLASH NEWS

ബൊപ്പയ്യ പ്രോടെം സ്പീക്കറായി തുടരും; സഭാ നടപടികള്‍ ലൈവ് ആയി കാണിക്കണം

Published : 19th May 2018 | Posted By: mtp rafeek


ബംഗളൂരു: കര്‍ണാടക നിയമസഭാ പ്രോടെം സ്പീക്കറായി ബൊപ്പയ്യ തുടരുമെന്ന് സുപ്രിം കോടതി. ബൊപ്പയ്യയെ നിയമവിരുദ്ധമായാണ് നിമിച്ചതെന്ന് കാട്ടി കോണ്‍ഗ്രസ് നല്‍കിയ ഹരജിയിലാണ് വിധി. എന്നാല്‍, സഭാ നടപടികള്‍ പൂര്‍ണമായും ലൈവ് ആയി എല്ലാ ചാനലുകളിലും സംപ്രേഷണം ചെയ്യാന്‍ കോടതി ഉത്തരവിട്ടു. ഇതോടെ കോണ്‍ഗ്രസ് തങ്ങളുടെ ഹരജി കോണ്‍ഗ്രസ് പിന്‍വലിക്കാന്‍ തയ്യാറായി.

ഏറ്റവും മുതിര്‍ന്നയാളെ പ്രോടെം സ്പീക്കറാക്കണമെന്ന സുപ്രിം കോടതി ഉത്തരവ് ലംഘിച്ചുവെന്ന് കാട്ടിയാണ് ബൊപ്പയ്യയുടെ നിമനത്തിനെതിരേ കോണ്‍ഗ്രസ് സുപ്രിം കോടതിയെ സമീപിച്ചത്. എട്ട് തവണ എംഎല്‍എ ആയ കോണ്‍ഗ്രസ് അംഗത്തെ അവഗണിച്ചാണ് നാല് തവണ അംഗമായ ബൊപ്പയ്യയെ മുന്‍ ആര്‍എസ്എസുകാരനായ ഗവര്‍ണര്‍ നിയമിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss