|    Jul 26 Wed, 2017 2:31 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ബൊപ്പണ്ണയുടെ ആവശ്യം നിരസിച്ചു; പേസ് ഒളിംപിക്‌സിന്

Published : 12th June 2016 | Posted By: SMR

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നിസ് ഇതിഹാസം ലിയാണ്ടര്‍ പേസിനെ ഉള്‍പ്പെടുത്തി റിയോ ഒളിംപിക്‌സിനുള്ള ടീമിനെ ഓള്‍ ഇന്ത്യ ടെന്നിസ് അസോസിഷന്‍ ഇന്നലെ പ്രഖ്യാപിച്ചു. ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണയ്‌ക്കൊപ്പമാണ് പേസ് റാക്കറ്റേന്തുക.
തന്റെ ഡബിള്‍സ് പങ്കാളിയായി യുവതാരം സാകേത് മൈനേനിയെ ഉള്‍പ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം ബൊപ്പണ്ണ ആവശ്യപ്പെട്ടിരുന്നെങ്കിലും അസോസിയേഷന്‍ ഇതു തള്ളുകയായിരുന്നു. പരിചയസമ്പന്ന നായ പേസ് ടീമിലുണ്ടെങ്കില്‍ മാത്രമേ റിയോയില്‍ ഇന്ത്യക്കു മെഡ ല്‍ സാധ്യതയുള്ളൂവെന്ന് അസോസിയേഷന്‍ മേധാവി അനില്‍ ഖന്ന വ്യക്തമാക്കി.
പേസിന്റെ കരിയറിലെ ഏഴാം ഒളിംപിക്‌സാണിത്. കഴിഞ്ഞയാഴ്ച ഫ്രഞ്ച് ഓപണ്‍ മിക്‌സഡ് ഡബിള്‍സില്‍ താരം കിരീടം നേടിയിരുന്നു. ഇതോടെ ഡബിള്‍സില്‍ പേസ് കരിയര്‍സ്ലാം തികയ്ക്കുകയും ചെയ്തിരുന്നു.
മിക്‌സഡ് ഡബിള്‍സില്‍ സൂപ്പര്‍ താരം സാനിയാ മിര്‍സയാണ് ബൊപ്പണ്ണയുടെ ഡബിള്‍സ് പങ്കാളി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക