|    Oct 16 Tue, 2018 8:59 am
FLASH NEWS

ബൈബിള്‍ കൈയെഴുത്ത് പൂര്‍ത്തിയാക്കി തട്ടാമ്പടി സ്വദേശി തങ്കച്ചന്‍

Published : 14th September 2017 | Posted By: fsq

 

കാലടി: ബൈബിള്‍ മുഴുവനായി പകര്‍ത്തിയെഴുതിയ കാഞ്ഞൂര്‍ തട്ടാമ്പടി സ്വദേശി തങ്കച്ചന്‍ ശ്രദ്ധേയനാകുന്നു. രണ്ട് വര്‍ഷം മുമ്പ് മലയാളത്തില്‍ രചിച്ച ഇദ്ദേഹം ഇപ്പോള്‍ ഇംഗ്ലീഷിലാണ് പകര്‍ത്തിയത്. വിദ്യാര്‍ഥികളിലും യുവജനങ്ങളിലും വായനാതാല്‍പര്യം ജനിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇവയുടെ പ്രദര്‍ശനവും പ്ലാന്‍ ചെയ്യുന്നുണ്ട്. പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണ്‍സള്‍ട്ടന്റായ ചക്കാലയ്ക്കല്‍ തങ്കച്ചന്‍ 718 ദിവസങ്ങള്‍ കൊണ്ട് 7340 എ ഫോര്‍ ഷീറ്റിലാണ് പകര്‍ത്തിയെഴുതിയത്. 20,000 രൂപയോളം ചെലവുണ്ട്. 40 ഭാഷകളിലുള്ള ബൈബിള്‍ തങ്കച്ചന്റെ കൈവശമുണ്ട്. കൂടാതെ കുട്ടികള്‍ ഒരു വര്‍ഷം കൊണ്ട് ഒരു വട്ടം ഈ ഗ്രന്ഥം വായിച്ച് കഴിഞ്ഞാല്‍ ക്യാഷ് അവാര്‍ഡ് നല്‍കുന്നതും ഇദ്ദേഹത്തിന്റെ പതിവ് ശൈലിയാണ്. 140 ബോള്‍ പേന വേണ്ടിവന്നു എഴുതി തീര്‍ക്കാന്‍. ഭാര്യ ലൂസിയും 5 മക്കളുമടങ്ങുന്നതാണ് കുടുംബം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss