|    Mar 27 Mon, 2017 1:57 pm
FLASH NEWS

ബൈപാസ് വേഗത്തിലാക്കും

Published : 30th August 2016 | Posted By: SMR

ആലപ്പുഴ: ബൈപാസിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ ചേംബറില്‍ ചേര്‍ന്നു.
ബൈപാസിന്റെ പ്രവൃത്തികള്‍ നാലുമാസക്കാലമായി മന്ദഗതിയിലാണ് നടക്കുന്നതെന്നും കോണ്‍ട്രാക്ടറുടെ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ഇതിന് കാരണമെന്നും മന്ത്രി പറഞ്ഞു. ബൈപാസ് പോലുള്ള പ്രവൃത്തികള്‍ നീട്ടിക്കൊണ്ടുപോവുന്നത് ശരിയല്ലെന്നും ജി സുധാകരന്‍ പറഞ്ഞു.
കോണ്‍ട്രാക്ടറുടെ ആസ്തിയും മറ്റും ശരിയായി പരിശോധിച്ചാണോ കോണ്‍ട്രാക്ട് കൊടുത്തത് എന്നത് പരിശോധിക്കേണ്ടതായിട്ടുണ്ടെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു.
ബൈപാസിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താനും സമയബന്ധിതമായി പണികള്‍ തീര്‍ക്കുന്നതിനും മോര്‍ത്ത് ഡെസിഗ്‌നേറ്റഡ് എന്‍ജിനീയര്‍, ദേശീയപാത ചീഫ് എന്‍ജിനീയര്‍ എന്നിവരെ യോഗം ചുമതലപ്പെടുത്തി. ആലപ്പുഴ കടപ്പുറം ഭാഗത്ത് ബൈപാസ് നിര്‍മാണത്തിന്റെ പേരില്‍ മാറ്റി സ്ഥാപിച്ചിരുന്ന സ്ട്രീറ്റ് ലൈറ്റുകള്‍ അടിയന്തിരമായി പുനസ്ഥാപിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
കെ സി വേണുഗോപാല്‍ എംപി, മുന്‍സിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ്, പൊതുമരാമത്ത് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ദേശീയപാത വിഭാഗം ചീഫ് എന്‍ജിനീയര്‍, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവരും പങ്കെടുത്തു.
അതേസമയം ആലപ്പുഴ ബൈപാസ് പൂര്‍ത്തീകരണത്തിന് ഒരു വര്‍ഷം കൂടിയെ ബാക്കിയുള്ളൂ. 2017 സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കുമെന്നു പ്രഖ്യാപിച്ചാണ് നിര്‍മാണം ആരംഭിച്ചത്. ഇതുവരെ 30 ശതമാനം മാത്രമെ പൂര്‍ത്തിയാക്കിയിട്ടുള്ളൂ. പൈല്‍ നിര്‍മാണം അവസാന ഘട്ടത്തിലെത്തിയതോടെ എലിവേറ്റഡ് ഹൈവേ ഒഴികെയുള്ള റോഡിന്റെ നിര്‍മാണം ആരംഭിക്കാനായി.
90 ശതമാനം പൈല്‍ നിര്‍മാണം പൂര്‍ത്തിയായതായാണു വിലയിരുത്തല്‍. കളര്‍കോട് ഭാഗത്തെ റോഡിന്റെ നിര്‍മാണത്തോടൊപ്പം കൊമ്മാടി ജങ്‌നില്‍ നിന്നുള്ള റോഡ് നിര്‍മാണവും ആരംഭിക്കും.
2017 മാര്‍ച്ചില്‍ ആകെ നിര്‍മാണ പ്രവൃത്തികളുടെ 60 ശതമാനം പൂര്‍ത്തിയാക്കണമെന്നാണു നിര്‍ദേശം. ഇതുവരെ ഏകദേശം 80 കോടി രൂപയുടെ നിര്‍മാണം പൂര്‍ത്തിയായതായാണു കണക്കാക്കുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക