|    Apr 23 Mon, 2018 3:04 am
FLASH NEWS

ബൈപാസ് റോഡ് യാഥാര്‍ഥ്യമാക്കണം: താലൂക്ക് വികസനസമിതി

Published : 2nd October 2016 | Posted By: SMR

തിരുവല്ല: കുറ്റൂര്‍ മനയ്ക്കച്ചിറ റോഡ് പുനരുദ്ധാരണ പദ്ധതിക്കൊപ്പം, വാഴപ്പള്ളി -തിരുവല്ല -ചെങ്ങന്നൂര്‍ ബൈപാസ് റോഡ് യാഥാര്‍ഥ്യമാക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം.
കോടതികള്‍ ഉള്‍പ്പടെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന റവന്യൂ ടവറിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, റവന്യൂ ടവര്‍ റോഡിലെ ഗതാഗത തടസ്സം ഒഴിവാക്കാന്‍ വാഹനങ്ങളുടെ പാര്‍ക്കിങ് പോലിസ് സ്‌റ്റേഷന്‍, സബ് ട്രഷററി ഭാഗങ്ങളില്‍ റോഡിന്റെ ഒരു വശത്ത് ക്രമീകരിക്കുക. നഗരത്തിലെ ഗതാഗത കുരുക്കിന് കാരണമാവുന്ന വഴിയോര കച്ചവടക്കാരെ ഒഴിപ്പികന്നതോടൊപ്പം സ്ഥിരം കച്ചവട സ്ഥാപനങ്ങള്‍ കൈവശപ്പെടുത്തിയിട്ടുള്ള പുറമ്പോക്ക് ഭൂമി ഒഴിപ്പിച്ചെടുക്കുക, താലൂക്കില്‍ സമ്പൂര്‍ണ വൈദ്യുതീകരണത്തിന് നടപടി സ്വീകരിക്കുക, പഞ്ചായത്തുകളിലെ വഴിവിളക്കുകള്‍ക്ക് പ്രത്യേക മീറ്റര്‍ സ്ഥാപിച്ച് വൈദ്യുതി നിരക്ക് ഈടാക്കുക, അപ്പര്‍കുട്ടനാട് മേഖലയില്‍ നെല്‍കൃഷിക്ക് സഹായകരമായ തോടുകളിലെ മാലിന്യങ്ങളും, പായലും, കുളവാഴകളും നീക്കം ചെയ്ത് നീരൊഴുക്ക് വര്‍ധിപ്പിക്കുക, വിവിധ പഞ്ചായത്തുകളില്‍ വ്യാപകമായിട്ടുള്ള നിലം നികത്തലിനെതിരെ നടപടി സ്വീകരിക്കുക, അനധികൃതമായി നികത്തിയനിലങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കുക, കെഎസ്ആര്‍ടിസി തിരുവല്ല സ്റ്റാന്റിലെ പാര്‍ക്കിങ് ഏരിയ ശുചീകരിക്കുക ആവശ്യങ്ങളാണ് യോഗത്തില്‍ പൊതുവേ ഉയര്‍ന്നത്. ഇരവിപേരൂര്‍, കോയിപ്രം, പുറമറ്റം പഞ്ചായത്തുകളെ, ബന്ധപ്പെടുത്തിയുള്ള കുടിവെള്ള പദ്ധതി ഊര്‍ജ്ജിതപ്പെടുത്തണമെന്നും, പഞ്ചായത്തുതല ഭക്ഷ്യോപദേശക സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.
വിവിധ കേസുകളില്‍ പോലിസും, വാഹന വകുപ്പും പിടിച്ചെടുത്ത വാഹനങ്ങള്‍ റവന്യൂ ടവര്‍ പരിസരത്ത് തുരുമ്പെടുത്ത് നശിക്കുന്നതായും, ഇവ നീക്കം ചെയ്യാന്‍ നടപടിയുണ്ടാകണമെന്നും, പലവിധ ആവശ്യങ്ങള്‍ക്കായി റവന്യു ടവറിലെത്തുന്നവര്‍ സ്വന്തം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടിലാണെന്നും, റവന്യൂ ടവര്‍ പരിസരം ശുചിയാക്കി ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.
പല പഞ്ചായത്തുകളിലും ഭക്ഷ്യോപദേശക സമിതി പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതിയും യോഗത്തിലുണ്ടായി.എഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, പച്ചക്കറികകള്‍, ഇറച്ചി കടകള്‍ എന്നിവ ഭക്ഷ്യോപദേശ സമിതിയുടെ പരിശോധനയില്‍ വന്നാല്‍ ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്ന് യോഗം വിലയിരുത്തി. ആര്‍ഡിഒ  ജെ ഷീലാദേവി അധ്യക്ഷത വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss