|    Jul 23 Mon, 2018 1:32 pm
FLASH NEWS

ബൈപാസ് റോഡ് തകര്‍ന്നു; സ്‌കൂട്ടര്‍ മറിഞ്ഞ് പഞ്ചായത്തംഗത്തിനു പരിക്ക്

Published : 19th September 2017 | Posted By: fsq

 

ചങ്ങനാശ്ശേരി: നൂറുകണക്കിനു വാഹനങ്ങള്‍ നിരന്തരം കടന്നുപോവുന്ന പാലാത്രച്ചി-ളായിക്കാട് ബൈപാസ് റോഡ് തകര്‍ന്നു. തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതവും ഏറെ ദുരിതപൂര്‍ണമായി. റോഡിലെ കുഴിയില്‍ വീണ് ഇന്നലെ പഞ്ചായത്തംഗത്തിനു പരിക്കേറ്റു. വാഴപ്പള്ളി പഞ്ചാത്തയത്തംഗം ജേക്കബിനാണ്(അച്ചന്‍കുഞ്ഞ്) പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് സ്‌കൂട്ടറില്‍ പോവുമ്പോള്‍ കുഴിയില്‍ വീണ് നിയന്ത്രണം വിട്ടു മറിയുകായിരുന്നു. മഴയെ തുടര്‍ന്ന് റോഡില്‍ മിക്കയിടങ്ങളിലും രൂപപ്പെട്ട കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നതാണ് അപകടത്തിനു കാരണമാവുന്നത്. റെയില്‍വേ സ്റ്റേഷനു സമീപം, എസ്എച്ച് ജങ്ഷന്‍, ളായിക്കാടിനു സമീപം എന്നിവിടങ്ങളിലെല്ലാം റോഡ് തകര്‍ന്നു കഴിഞ്ഞിട്ടുണ്ട്. നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു കിഴക്കന്‍ ബൈപാസ് യാഥാര്‍ഥ്യമായത്. ഏഴു കിലോമീറ്റര്‍ ദൈര്‍ഘ്യംവരുന്ന ബൈപാസ് തുറന്നുകൊടുത്തതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിനു അല്‍പ്പം ശമനം വന്നിരുന്നു. കോട്ടയം, തിരുവല്ല ഭാഗങ്ങളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ ഇതുവഴിയാണ് കടന്നുപോവുന്നത്. എന്നാല്‍, റോഡില്‍ കുഴികള്‍ രൂപപ്പെട്ടതോടെ വാഹനങ്ങള്‍ വീണ്ടും നഗരത്തിലൂടെ പോവാന്‍ ആരംഭിച്ചിട്ടുണ്ട്. ഇതു വലിയ ഗതാഗത പ്രശ്‌നമാണ് സൃഷ്ടിച്ചിരിക്കുന്നത്. ബൈപാസിലെ ടാറിങിനെ ചൊല്ലി ഉദ്ഘാടനത്തിനു മുമ്പു തന്നെ ആക്ഷേപമുയര്‍ന്നിരുന്നു. തുടര്‍ന്നു വീണ്ടും പലതവണ റോഡ് അറ്റകുറ്റപ്പണി നടത്തിയെങ്കിലും വീണ്ടും തകര്‍ന്നു കഴിഞ്ഞിരിക്കുകയാണ്. ഇതിനു പുറമെയാണു റോഡിന്റെ വശങ്ങളില്‍ മാലിന്യം തള്ളുന്നത് പ്രദേശവാസികള്‍ക്കും യാത്രക്കാര്‍ക്കും ദുരിതം വിതച്ചിരിക്കുന്നത്. ശക്തമായ മഴയില്‍ മാലിന്യം റോഡിലൂടെ ഒഴുകുന്നതും പതിവാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss