|    Jul 19 Thu, 2018 11:11 pm
FLASH NEWS

ബൈപാസ് നിര്‍മാണം : കരാറുകാര്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നു: മന്ത്രി

Published : 18th September 2017 | Posted By: fsq

 

ആലപ്പുഴ:  ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് കരാറുകാര്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് മന്ത്രി ജി സുധാകരന്‍.ബൈപ്പാസ് നിര്‍മാണം വേഗത്തിലാക്കാന്‍ അടുത്ത് തന്നെ റിവ്യൂ മീറ്റിംഗ് വിളിച്ചുചേര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.മതിയായ സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്കാണ് ബൈപ്പാസ് നിര്‍മാണത്തിന് ദേശീയപാത അതോരിറ്റി കരാര്‍ നല്‍കിയിട്ടുള്ളതെന്നും സംസ്ഥാന സര്‍ക്കാര്‍ മൂന്ന് മാസത്തെ ബില്‍ മാത്രമാണ് നല്‍കാനുള്ളതെന്നും മന്ത്രി വ്യക്തമാക്കി.തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് കരാറുകാരോട് വിശദീകരണം തേടുമെന്നും മന്ത്രി പറഞ്ഞു.എട്ട് മാസം വരെ കുടിശികയുണ്ടായിരുന്ന സ്ഥാനത്ത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കൃത്യമായി ബില്‍ മാറി നല്‍കുന്നുണ്ട്.ഇപ്പോള്‍ മൂന്ന് മാസത്തെ മാത്രം ബില്ലാണ് നല്‍കാനുള്ളത്.അദ്ദേഹം പറഞ്ഞു.ബൈപ്പാസ് നിര്‍മാണം വൈകിയതിന് പിന്നില്‍ റെയില്‍വേയുടെ ഭാഗത്തും വീഴ്ചയുണ്ടായി.റെയില്‍വേ മേല്‍പ്പാലത്തിന്റെ പ്ലാന്‍ അംഗീകരിക്കുന്നതില്‍ വന്ന കാലതാമസമാണിതില്‍ പ്രധാനം.റെയില്‍വേയുടെ വീഴ്ച നേരത്തെ തന്നെ താന്‍ ചൂണ്ടിക്കാട്ടിയിരുന്നതാണെന്നും എന്നാല്‍ അന്ന് ഇതിനെ എതിര്‍ത്ത സ്ഥലം എം പിക്ക് ഇപ്പോള്‍ സമ്മതിക്കേണ്ടി വന്നതായും മന്ത്രി പറഞ്ഞു.അടുത്ത വര്‍ഷം ബൈപ്പാസ് ഗതാഗതത്തിനായി തുറന്ന് കൊടുക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.ചേര്‍ത്തലകഴക്കൂട്ടം നാല് വരിപ്പാതയുടെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.അടുത്തിടെ കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയില്‍ ഇത് സംബന്ധിച്ച ഉറപ്പ് ലഭിച്ചതായി അദ്ദേഹം പറഞ്ഞു.പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ എട്ട് മാസത്തോളം വൈകിപ്പിച്ചത് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ്.പുനലൂര്‍മുവാറ്റുപുഴ കെ എസ് ടി പി റോഡിന് ലോക ബാങ്കിന്റെ അംഗീകാരം ലഭിച്ചിട്ടില്ലെന്ന വസ്തുത മനസ്സിലാക്കാതെയാണ് കോണ്‍ഗ്രസ് സമരം നടത്തിയത്.അടുത്തിടെ കേരളം സന്ദര്‍ശിച്ച ലോകബാങ്ക് പ്രതിനിധികളെ ഇക്കാര്യം ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും പ്രത്യേകം പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.നാല് മാസത്തിനുള്ളില്‍ തീരുമാനമാകാത്ത പക്ഷം, സംസ്ഥാന സര്‍ക്കാര്‍ തന്നെ കിഫ്ബിയില്‍ പെടുത്തി റോഡ് നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss