|    Feb 20 Mon, 2017 5:09 pm
FLASH NEWS

ബൈപാസിന്റെ നിര്‍മാണജോലികള്‍ സ്തംഭനാവസ്ഥയില്‍

Published : 26th November 2016 | Posted By: SMR

തിരുവല്ല: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ ദീര്‍ഘകാലമായി കാത്തിരിക്കുന്ന ബൈപാസിന്റെ നിര്‍മാണ ജോലികള്‍ സ്തംഭനാവസ്ഥയിലായിരിക്കയാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ് എം പുതുശ്ശേരി.വൈഎംസിഎ ജങ്ഷനില്‍ മേല്‍പ്പാലത്തിന്റെ പണി നിര്‍ത്തിയടം കൊണ്ട് നിലവില്‍ നിര്‍മാണ ജോലികള്‍ നിലച്ചിരിക്കയാണ്. ബാക്കി 750 മീറ്റര്‍ സ്ഥലത്ത് മണ്ണിട്ട് റോഡുണ്ടാക്കാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നതെങ്കിലും, ചതുപ്പുനിലമാകയാല്‍ പാലം നിര്‍മിക്കണമെന്നാണ്  ഇപ്പോള്‍ എന്‍ജിനീയര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇക്കാര്യങ്ങളിലൊന്നും തീര്‍പ്പുണ്ടാക്കാതെ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോവുന്നത് ബന്ധപ്പെട്ടവരുടെ കുറ്റകരമായ അനാസ്ഥയാണ്. പണി നടക്കുന്നില്ലെന്നു മാത്രമല്ല, നിര്‍മാണ ജോലികളില്‍ നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന് കാട്ടി കരാറുകാരന്‍ കെഎസ്ടിപി പ്രോജക്ട് ഡയറക്ടര്‍ക്ക് നോട്ടീസ് നല്‍കിയതായാണ് വിവരം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച തിരുവല്ലയിലേയും സമീപ പ്രദേശങ്ങളിലേയും വൈദ്യുതി വിതരണം കാര്യക്ഷമമാക്കുന്നതിനുള്ളപദ്ധതി വേണ്ടെന്ന് ചൂണ്ടിക്കാട്ടിയിട്ടും അത് നടപ്പാക്കാന്‍ ഉത്തരവാദിത്യപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ലെന്നും പുതുശ്ശേരി പറഞ്ഞു

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക