|    Jan 25 Wed, 2017 5:14 am
FLASH NEWS

ബൈക്ക് യാത്രികര്‍ക്ക് പോലിസിന്റെ മര്‍ദ്ദനം: ഫോട്ടോയെടുത്തയാളെ കസ്റ്റഡിയിലെടുത്തു

Published : 21st September 2016 | Posted By: Navas Ali kn

mjr7-uppala-incidnt

കാസര്‍ഗോഡ്: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ പൊലീസ് ലാത്തികൊണ്ട് മര്‍ദ്ദിച്ചു.സംഭവം മൊബൈലില്‍ പകര്‍ത്തിയ യുവാവിനെ പൊലീസ് സംഘം പൊതുജന മധ്യത്തില്‍ കയ്യേറ്റം ചെയ്ത ശേഷം കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ ഉപ്പള ടൗണിലാണ് സംഭവം.ഉപ്പള ടൗണില്‍ പത്വാടിറെയില്‍വേ സ്‌റ്റേഷന്‍ റോഡ് സന്ധിക്കുന്ന സ്ഥലത്ത് നില്‍ക്കുകയായിരുന്ന മൂന്നു പോലീസുകാരില്‍ ഒരാളാണ് അക്രമം നടത്തിയത്.
പൊലീസ് നില്‍ക്കുന്ന സമയത്ത് ഇതുവഴി ബൈക്കില്‍ എത്തിയ രണ്ടു യുവാക്കളെ ഓടുന്ന ബൈക്കില്‍ തന്നെ ലാത്തികൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു.ഈ ദൃശ്യം മൊബൈലില്‍ വീഡിയോയായി പകര്‍ത്തുകയായിരുന്നു ഉപ്പള മൂസോടി സ്വദേശി ഖാലിദി(27) നെ ഉപ്പളയില്‍ പൊലീസ് പൊതുജന മധ്യത്തില്‍ മര്‍ദ്ദിക്കുകയും ചെയ്തു. ഖാലിദിനെ മര്‍ദ്ദിക്കുന്നത് കണ്ട നാട്ടുകാര്‍ പോലീസിനെതിരെ പ്രതിഷേധവുമായി എത്തി.ഇതോടെ ഇയാളെ കസ്റ്റഡിയിലെടുത്ത പൊലീസ് പിന്നീട് മഞ്ചേശ്വരം സ്‌റ്റേഷനിലേക്ക് കൊണ്ട് പോയി.പൊലീസ് ബൈക്ക് യാത്രക്കാരനെ മര്‍ദ്ദിച്ചതും,വീഡിയോയില്‍ പകര്‍ത്തിയ യുവാവിനെ കയ്യേറ്റം ചെയ്യുകയും ചെയ്തതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,412 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക