|    Feb 18 Sun, 2018 1:22 am
FLASH NEWS

ബൈക്ക് യാത്രികരെ ആക്രമിച്ച മദ്യപ സംഘത്തെ നാട്ടുകാര്‍ പോലിസിലേല്‍പിച്ചു

Published : 25th December 2017 | Posted By: kasim kzm

അഞ്ചല്‍: വിളക്കു പാറയില്‍ മദ്യപിച്ച് കാറോടിച്ച സംഘം മൂന്ന് ബൈക്കുകള്‍ ഇടിച്ചു തെറിപ്പിച്ചു.
ഇന്നലെ ഉച്ചക്ക് ഒന്നോടെ വിളക്കുപാറ ഇടമണ്‍  റോഡിലാണ് സംഭവം നടന്നത്. ഇടമണ്‍ ഭാഗത്തുനിന്ന്  വിളക്കുപാറയിലേക്ക് വരികയായിരുന്നന്ന ബൈക്കുകളെ പിന്തുടര്‍ന്നു വന്ന കാര്‍ ബൈക്ക് യാത്രികരെ ഇടിച്ചുതെറിപ്പിക്കുകയും കാറിലുണ്ടായിരുന്ന മൂന്നംഗ സംഘം ഇറങ്ങി ബൈക്ക്  യാത്രകരെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.
മര്‍ദ്ദനത്തിനു ശേഷം കാറുമായി കടന്ന സംഘം ഓയില്‍പാം  എസ്‌റ്റേറ്റിനുളളില്‍ കയറി ഒളിച്ചു. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ എസ്‌റ്റേറ്റിനുളളില്‍ നിന്ന് മദ്യപ സംഘത്തെയും കാറും കണ്ടെത്തി.  ഓയില്‍ പാം എട്ടാം  ബ്ലോക്ക് മെയിന്‍ ഗേറ്റിനു സമീപത്തു നിന്നാണ് മദ്യപ സംഘത്തെ നാട്ടുകാര്‍ പിടികൂടിയത്. പ്രകോപിതരായ നാട്ടുകാര്‍ ഇവരെ മര്‍ദിക്കുകയും ചെയ്തു. നാട്ടുകാരുടെ  മര്‍ദ്ദനത്തിനിടെ മൂന്നംഗ സംഘത്തിലുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ പിടികൂടിയ കാറിലുണ്ടായിരുന്ന അഞ്ചല്‍ സ്വദേശി  ജയസിങ്ങ്, ഏരൂര്‍  നെട്ടയം കോണത്ത് സ്വദേശി സജിമോന്‍  എന്നിവരെ  ഏരൂര്‍ പോലിസിന് കൈമാറി. കസ്റ്റഡിയിലെടുത്ത  മദ്യപ സംഘത്തെ ഏരൂര്‍  പോലിസ് അഞ്ചലിലെ സ്വകാര്യ  ആശുപത്രിയിലും, മദ്യപസംഘം  കാറ്  കൊണ്ട് ഇടിച്ചുവീഴ്ത്തി മര്‍ദ്ദിച്ച് പരിക്കേല്‍പിച്ച ഉറുകുന്ന് സ്വദേശി അജിഷിനേയും മറ്റു   ബൈക്ക് യാത്രികരെയും നാട്ടുകാര്‍  പുനലൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss