|    May 26 Fri, 2017 11:20 am
FLASH NEWS

ബൈക്ക് യാത്രികന് മര്‍ദ്ദനം: കേസ് രജിസ്റ്റര്‍ ചെയ്തില്ല

Published : 8th August 2016 | Posted By: SMR

കൊല്ലം: ബൈക്ക് യാത്രികനെ പോലിസുകാരന്‍ വയര്‍ലെസ് സെറ്റ് ഉപയോഗിച്ച് അടിച്ച സംഭവത്തില്‍ മൂന്നാംദിവസവും പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തില്ല. പരിക്കേറ്റ സന്തോഷ് ഫെലിക്‌സിന്റെ മൊഴിയെടുക്കാന്‍ കഴിയാത്തതാണ് കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ കാരണമെന്നാണ് പോലിസ് പറയുന്നത്.
സന്തോഷ് ഫെലിക്‌സ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. തലയോട്ടിക്കു പൊട്ടലുള്ളതായും രക്തം കട്ടപിടിച്ചതായും ശനിയാഴ്ച നടത്തിയ സ്‌കാനിങ്ങില്‍ കണ്ടെത്തിയിയിരുന്നു. ഇന്നലെ വീണ്ടും സ്‌കാനിങ് നടത്തി. ഇത് ഡോക്ടര്‍ പരിശോധിച്ച ശേഷമായിരിക്കും ശസ്ത്രക്രിയ വേണ്ടിവരുമോ എന്നു തീരുമാനിക്കുക.
അടിയേറ്റ ഇടതുചെവിക്കു കേള്‍വി നഷ്ടമായി. മൂത്രത്തില്‍കൂടി രക്തവും പോവുന്നുണ്ട്. വെള്ളിയാഴ്ച വൈകീട്ടു കടപ്പാക്കടയിലേക്ക് ബൈക്കില്‍ വരുമ്പോള്‍ ആശ്രാമം ലിങ്ക് റോഡില്‍ മറൈന്‍ സര്‍വേ ഓഫിസിനു സമീപമാണു സന്തോഷ് ഫെലിക്‌സിനു തലയ്ക്കടിയേറ്റത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day