|    Oct 24 Tue, 2017 7:59 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ബൈക്ക് യാത്രികന് പോലിസ് മര്‍ദ്ദനം: പരാതി നല്‍കി

Published : 7th August 2016 | Posted By: SMR

കൊല്ലം: വാഹനപരിശോധനയ്ക്കിടെ ബൈക്ക് യാത്രികനെ പോലിസുകാരന്‍ വയര്‍ലെസ് സെറ്റ് ഉപയോഗിച്ചു മര്‍ദ്ദിച്ച സംഭവത്തില്‍ പോലിസിന് പരാതി ലഭിച്ചു. മര്‍ദ്ദനമേറ്റ അഞ്ചുകല്ലുംമൂട്’ഹെര്‍ക്കുലീസില്‍’സന്തോഷ് ഫെലിക്‌സിന്റെ ബന്ധുക്കളാണ് കൊല്ലം എസിപിക്ക് ഇന്നലെ പരാതി നല്‍കിയത്.
ബൈക്ക് യാത്രികനെ മര്‍ദ്ദിച്ച കൊല്ലം എആര്‍ ക്യാംപിലെ പോലിസുകാരനായ കടപ്പാക്കട ജനയുഗം നഗറിലെ മാഷ്ദാസിനെ കഴിഞ്ഞദിവസം സിറ്റി പോലിസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബൈക്കിന് കൈ കാണിക്കുമ്പോള്‍ പോലിസുകാരന്റെ കൈയില്‍ വയര്‍ലെസ് സെറ്റുണ്ടായിരുന്നു. കൈ പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് വയര്‍ലെസ് സെറ്റ് സന്തോഷ് ഫെലിക്‌സിന്റെ തലയില്‍ കൊള്ളുകയായിരുന്നുവെന്നാണ് ആരോപണ വിധേയനായ പോലിസുകരന്‍ മൊഴി നല്‍കിയിരിക്കുന്നത്. ബൈക്ക് യാത്രികനെ മര്‍ദ്ദിച്ച പോലിസുകാരനെതിരേ കേസെടുക്കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക