|    Mar 23 Thu, 2017 3:57 pm
FLASH NEWS

ബൈക്ക് യാത്രികന്‍ കാര്‍ കയറി മരിച്ചു

Published : 22nd June 2016 | Posted By: mi.ptk

Accident

തിരുവന്തപുരം:മിനിലോറി തട്ടി റോഡില്‍ വീണ ബൈക്ക് യാത്രികന്‍ കാര്‍ കയറി മരിച്ചു.മണ്ഡപകുന്ന് ശ്രീജാ ഭവനില്‍ ശ്രീജിത്ത്(24)ആണ് മരിച്ചത്. വെഞ്ഞാറമൂട് ആലന്തറ ജംഗ്ഷനില്‍ ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം ഉണ്ടായത്. ബൈക്കിന് മുന്നില്‍ പോയ തടിലോറിയെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന മിനിലോറി തട്ടിവീണ ശ്രീജിത്തിന്റെ ശരീരത്തിലൂടെ കാറ് കയറിയിറങ്ങുകയായിരുന്നു.ശ്രീജിത്തിന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ചെമ്പൂര് ബിന്‍സിലാല്‍(28) ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.ഇടിച്ചിട്ട ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.
ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ കിളിമാനൂരിലേയ്ക്ക് പോകുകയായിരുന്നു ബൈക്ക് യാത്രികര്‍.

(Visited 135 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക