|    Oct 22 Sun, 2017 2:03 pm
FLASH NEWS

ബൈക്ക് യാത്രികനെ വധിക്കാന്‍ ശ്രമിച്ച കേസ്: പ്രതിക്ക് 5 വര്‍ഷം കഠിന തടവ്

Published : 15th February 2016 | Posted By: SMR

കൊയിലാണ്ടി: ബൈക്ക് യാത്രക്കാരനായ യുവാവിനെ ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് അഞ്ചു വര്‍ഷം കഠിന തടവ്.
കൊല്ലം വിയ്യൂര്‍ ആലത്താംപൊയില്‍ വീട്ടില്‍ ബെന്‍സി (28)നെയാണ് കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2013 ആഗസ്ത് 20നാണ് കേസിനാസ്പദമായ സംഭവം.
കൊല്ലം റെയില്‍വേ ഗേറ്റിനു സമീപംവച്ച് ബൈക്കില്‍ വീട്ടിലേക്കു പോകുകയായിരുന്ന കാരയാട് ചാത്തഞ്ചേരി മനോജിനെ ബെന്‍സിയും കൂട്ടുകാരനും മദ്യലഹരിയില്‍ ആക്രമിച്ച് വീഴ്ത്തി കരിങ്കല്ല് കൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പരിക്കേറ്റ മനോജിനെ താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
രണ്ടാം പ്രതി കേസ് വിചാരണയ്ക്കു മുമ്പേ മരണപ്പെട്ടു. സിഐ ആര്‍ ഹരിദാസ്, എസ്‌ഐ ചാലില്‍ അശോകന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക