|    Oct 20 Sat, 2018 1:30 am
FLASH NEWS

ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കുട്ടികള്‍ നിരപരാധികളെന്ന്

Published : 12th September 2017 | Posted By: fsq

 

മണ്ണഞ്ചേരി:ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ച് മണ്ണഞ്ചേരി പോലിസ് കസ്റ്റഡിയിലെടുത്ത് ജുവനൈല്‍ ഹോമില്‍ ഹാജരാക്കിയമൂന്നു വിദ്യാര്‍ഥികള്‍ നിരപരാധികളാണെന്നും അവരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു ബന്ധുക്കള്‍ രംഗത്ത്.വാഹന പരിശോധനയ്ക്കിടെ കഴിഞ്ഞ ദിവസമാണ് ഇവരെ പോലിസ് പിടികൂടിയത്. എന്നാല്‍ യഥാര്‍ഥ പ്രതി ഇപ്പോഴും ഒളിവില്‍ ആണെന്നും  സംശയത്തിന്‍്‌റെ പേരില്‍ കസ്റ്റഡിയിലെടുത്ത കുട്ടികള്‍ വാഹനം മോഷ്ടിച്ചിട്ടിെല്ലന്നും ബന്ധുക്കള്‍ പറഞ്ഞു.മുഹമ്മ ബസ് സ്റ്റാന്‍ഡിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക്  പഠിക്കുന്നതിനായി  മറ്റൊരാള്‍ കുട്ടിള്‍ക്ക് വാടകയ്ക്ക്നല്‍കുകയായിരുന്നുവെന്നും മോഷ്ടിച്ചതാണെന്ന് അറിയാതെയാണ് ഇവര്‍ ബൈക്ക് ഓടിച്ച് പഠിക്കാന്‍ വാങ്ങിയതെന്നും ബന്ധുക്കള്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss