|    Oct 22 Sun, 2017 6:36 am

ബൈക്ക് മോഷ്ടാവ് പിടിയില്‍

Published : 2nd August 2017 | Posted By: fsq

 

തളിപ്പറമ്പ്: വാഹനമോഷ്ടാവിനെ തളിപ്പറമ്പ്  പോലിസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് ബേക്കല്‍ ചെര്‍ക്കാപ്പാറയിലെ അസ്‌ന മന്‍സിലില്‍ ഇബ്രാഹീം ബാദുഷ (19) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് എസ്‌ഐയും സംഘവും ചിറവക്കില്‍ വാഹന പരിശോധന നടത്തവെയാണ് പിടിയിലായത്. വാഹനം നിര്‍ത്തി രേഖകള്‍ ആവശ്യപ്പെട്ടതോടെയാണ് കെഎല്‍ 59 എന്‍ 148 നമ്പര്‍ പള്‍സര്‍ ബൈക്ക് ജൂലൈ 22ന് കണ്ണൂരില്‍ നിന്നു മോഷ്ടിച്ചതാണെന്ന് തെളിഞ്ഞത്. കൂടുതല്‍ ചോദ്യം ചെയ്തതോടെ ഇയാള്‍ മോഷ്ടിച്ച മറ്റു വാഹനങ്ങളെക്കുറിച്ചും വിവരം ലഭിച്ചു. മംഗളൂരു സിറ്റി സെന്ററിന് സമീപം വച്ച് കെഎ 19 ഇപി 8211, മഹാലിംഗേശ്വര ക്ഷേത്ര പരിസരത്ത് നിന്ന് കെഎ 19 ഇജി 4709 ബൈക്കുകള്‍ മോഷ്ടിച്ചത് താനാണെന്ന് പ്രതി സമ്മതിച്ചു. കാഞ്ഞങ്ങാട്ടെ വീട്ടുപരിസരത്തും സ്വകാര്യ ആശുപത്രി പരിസരത്തും സൂക്ഷിച്ചിരുന്ന ബൈക്കുകള്‍ പോലിസ് കണ്ടെടുത്തു. ഓരോന്നും 1.80 ലക്ഷത്തോളം വിലമതിക്കുന്ന ആഡംബര ബൈക്കുകളാണ്. രണ്ടാഴ്ച മുമ്പ് ബേക്കലിലെ ഒരു പള്ളിയില്‍ കയറി ഓഫിസ് മുറി കുത്തിത്തുറന്ന് മുസ്‌ല്യാരുടെ 5000 രൂപ മോഷ്ടിച്ചതുള്‍പ്പെടെ ബേക്കല്‍ പോലിസില്‍ ബാദുഷക്കെതിരേ നാലു കേസുകളുണ്ട്. ഈ കേസില്‍ പേലിസ് അന്വേഷിച്ച് വരുന്നതിനിടയിലാണ് കണ്ണൂരിലേക്ക് മുങ്ങിയത്. ബൈക്ക് മോഷ്ടിച്ച് പല സ്ഥലങ്ങളിലും ചുറ്റിക്കറങ്ങിയ ശേഷം പണം  തീര്‍ന്നതിനാല്‍ ബൈക്ക് വില്‍പന നടത്തുന്നതിന് കാഞ്ഞങ്ങാടേക്ക് പോവുന്ന വഴിയാണ് പോലിസിന്റെ പിടിയിലായത്. കുപ്രസിദ്ധ ക്രിമിനല്‍ കത്തി അഷ്‌റഫുമായി ബന്ധപ്പെട്ടതോടെയാണ് യുവാവ് മോഷ്ടാവാകുന്നത്. പോലിസിനെ കാണുമ്പോള്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയാണ് പതിവ്്. കവര്‍ച്ച ചെയ്യുന്ന ബൈക്കുകള്‍ വിറ്റുകിട്ടുന്ന പണം മദ്യപാനത്തിനാണ് ഉപയോഗിക്കാറുള്ളത്. ഇയാളുടെ കൂട്ടാളി ഇജാസിനെ പോലിസ് തിരഞ്ഞുവരികയാണ്. പ്രബോഷനറി എസ്‌ഐ യു സനീഷ്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ രമേശന്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ ജാബിര്‍, റോജിത്ത്, പുഷ്പജന്‍, ഷിജു, പോലിസ് ഡ്രൈവര്‍ നവാസ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക