|    Jan 17 Wed, 2018 5:17 am
FLASH NEWS

ബൈക്ക് മോഷണം തുടര്‍ക്കഥ: ഉടമകള്‍ ആശങ്കയില്‍

Published : 13th July 2017 | Posted By: fsq

 

താമരശ്ശേരി: ബൈക്ക് മോഷണം തുടര്‍ക്കഥയാവുന്നത് ഉടമകളെ ആശങ്കയിലാഴ്ത്തുന്നു. പുതുപ്പാടിയിലും പരിസര പ്രദേശങ്ങളിലുമാണ് അങ്ങാടികളില്‍ നിര്‍ത്തിയിടുന്ന മോട്ടോര്‍ സൈക്കിളുകള്‍ കളവുപോവുന്നത്. കഴിഞ്ഞ ദിവസം അടിവാരത്ത് മലബാര്‍ ചിക്കന്‍സ്റ്റാളിനു സമീപം നിര്‍ത്തിയട്ട മഹ്ജബിന്റെ ഡ്യൂക്ക് ബൈക്കും കഴിഞ്ഞ മാസം 23 നു അജ്‌വ ബേക്കറിക്കടുത്ത നിര്‍ത്തിയിട്ട ടി പി അഷ്‌റഫിന്റെ പള്‍സര്‍ ബൈക്കുമാണ്  കളവുപോയത്.  ഇതിനു പുറമെ ഈങ്ങാപ്പുഴ ബസ്സ്റ്റാന്റില്‍ നിര്‍ത്തിയിട്ട കാക്കവയല്‍ സ്വദേശിയുടെ ആക്ടീവ സ്‌കൂട്ടറും കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. കഴിഞ്ഞ മാസം 17നു ഒടുങ്ങാക്കാട് പള്ളിക്ക് സമീപം നിര്‍ത്തിയിട്ട കോടഞ്ചേരി സ്വദേസിയുടെ ബുള്ളറ്റ്് ബൈക്ക് നഷ്ടപ്പെട്ടു. ഇത് പിന്നീട് വയനാടന്‍ ചുരത്തില്‍ മൂന്നാം വളവിനു സമീപം കണ്ടെത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day