|    Jan 18 Wed, 2017 5:04 am
FLASH NEWS

ബൈക്ക് ബസ്സിനടിയില്‍പ്പെട്ടു; യുവാക്കള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

Published : 19th October 2016 | Posted By: Abbasali tf

തൊടുപുഴ: മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡില്‍ ബസും ബൈക്കും കൂട്ടിയിടിച്ചു. ബൈക്ക് യാത്രികരായ യുവാക്കള്‍ അദ്ഭുതകരമായി രക്ഷപെട്ടു.ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനാണ് അപകടം നടന്നത്.മേലുകാവ് സ്‌ദേശി അലന്‍,തൊടുപുഴ സ്വദേശി രാഹുല്‍ എന്നിവരാണ് അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടത്.അശ്രദ്ധമായി ബൈക്ക് ഓടിച്ച വിദ്യാര്‍ഥികളാണ് അപകടമുണ്ടാക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.ബസ് വളരെ സാവധാനമെത്തിയതുകൊണ്ടാണ് അപകടമൊഴിവായത്.ബൈക്ക് പൂര്‍ണ്ണമായും ബസിനടിയില്‍ കുടുങ്ങി.ബൈക്ക് യാത്രികരായ യുവാക്കളെ നാട്ടുകാര്‍ ബസിനടയില്‍ നിന്നും വലിച്ച് പുറത്തെടുക്കുകയായിരുന്നു.എന്നാല്‍ ബസ് സ്റ്റാന്‍ഡിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന പോലിസ് എയ്ഡ് പോസ്റ്റില്‍ പോലിസുകാരില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക