|    Jan 20 Fri, 2017 9:29 am
FLASH NEWS

ബൈക്ക് നിര്‍ത്താതെ പോയി; അന്വേഷിച്ച് എത്തിയ എസ്‌ഐയെ തടഞ്ഞുവച്ചു

Published : 13th October 2016 | Posted By: Abbasali tf

കടുത്തുരുത്തി: കൈ കാണിച്ചിട്ടു നിര്‍ത്താതെ ഓടിച്ചുപോയ ബൈക്കിന്റെ ഉടമയെ അന്വേഷിച്ചെത്തിയ എസ്‌ഐയെ റോഡരികില്‍ ഇരുന്ന് പരസ്യമായി മദ്യപാനം നടത്തുകയായിരുന്നവര്‍ തടഞ്ഞുവച്ചു. പിന്നീട് എസ്‌ഐ കൂടുതല്‍ പോലിസിനെ വിളിക്കാന്‍ ശ്രമിച്ചതോടെ സംഘം പിന്മാറി. സംഭവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ഒമ്പതു പേര്‍ക്കെതിരേ കേസ് എടുത്തതായി പോലിസ് പറഞ്ഞു. എസ്‌ഐ ജെ രാജീവ് പട്രോളിങ് നടത്തുന്നതിനിടെയാണ് കൈ കാണിച്ചിട്ടും ഹെല്‍മെറ്റ് വയ്ക്കാത്ത യുവാവ് ബൈക്ക് നിര്‍ത്താതെ ഓടിച്ചു പോയത്. തുടര്‍ന്ന് വെബ്‌സൈറ്റില്‍ നിന്നു ലഭിച്ച ബൈക്കുടമയായ സ്ത്രീയുടെ വിലാസം അനേഷിച്ചു ഇരവിമംഗംലം കറുകുറ്റി കോളനിക്കു സമീപമെത്തിയപ്പോഴാണ് എസ്‌ഐയെ തടഞ്ഞത്. എസ്‌ഐയും പോലിസ് സംഘവുമെത്തുമ്പോള്‍ റോഡരികിലിരുന്നു ഒരു സംഘം ആളുകള്‍ പരസ്യമായി മദ്യപിക്കുകയായിരുന്നു. ഇക്കൂട്ടത്തില്‍ എസ്‌ഐ അന്വേഷിച്ചെത്തിയ യുവാവും ഉണ്ടായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ആളുകള്‍ സംഘം ചേര്‍ന്നു എസ്‌ഐയെ തടഞ്ഞത്. തുടര്‍ന്ന് എസ്‌ഐ കൂടുതല്‍ പോലിസിനെ ആവശ്യപ്പെട്ട് സ്റ്റേഷനിലേക്കു വിളിക്കുമെന്ന സ്ഥിതിയുണ്ടായതോടെ ഇവര്‍ പിന്തിരിയുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക