|    Apr 27 Thu, 2017 12:28 pm
FLASH NEWS

ബൈക്ക് തടഞ്ഞ്മര്‍ദിച്ചതായി പരാതി

Published : 2nd December 2016 | Posted By: SMR

കുമ്പള: സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ ബൈക്ക് തടഞ്ഞ് മര്‍ദ്ദിച്ചതായി പരാതി. ബാഡൂര്‍ തലമുഗറിലെ വേണുഗോപാല(42)നാണ് മര്‍ദ്ദനമേറ്റത്. കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാഡൂര്‍ സ്‌കൂളില്‍ കലോല്‍സവം നടക്കുന്നതിനിടെ പാചകപ്പുരയിലേക്ക് കടക്കാന്‍ ശ്രമിച്ച യുവാവിനെ വേണുഗോപാല്‍ തടഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ രണ്ടംഗ സംഘം ബൈക്ക് തടഞ്ഞ് മര്‍ദ്ദിക്കുകയും ഒപ്പമുണ്ടായിരുന്ന ഭാര്യയേയും കുഞ്ഞിനെയും തള്ളിയിടുകയും ചെയ്തുവെന്നാണ് പരാതി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day