|    May 29 Mon, 2017 9:03 pm
FLASH NEWS

ബൈക്ക് കെഎസ്ആര്‍ടിസി ബസ്സിലിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

Published : 26th April 2016 | Posted By: SMR

കാട്ടാക്കട: പൂവച്ചലില്‍ ബൈക്ക് കെഎസ്ആര്‍ടിസി ബസ്സിലിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തെങ്കാശി സ്വദേശികളായ കുമാര്‍ (25), സൗന്ദര്യ (23) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് മൂന്നോടെയാണ് അപകടമുണ്ടായത്.
കാട്ടാക്കടയില്‍ നിന്ന് ആര്യനാട് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ആര്യനാട് ഡിപ്പോയിലെ ബസ്സിലാണ് ഉണ്ടാപ്പാറയില്‍ നിന്നു വരുകയായിരുന്ന ബൈക്ക് ഇടിച്ചത്. പൂവച്ചല്‍ ജങ്ഷനില്‍ കാട്ടാക്കടയിലേക്ക് തിരിയുമ്പോഴാണ്അപകടമെന്നു നാട്ടുകാര്‍ പറഞ്ഞു.
ഇരുവര്‍ക്കും തലയ്ക്കും മറ്റുമാണ് ഗുരുതരമായി പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day