|    Feb 19 Mon, 2018 3:22 pm
FLASH NEWS
Home   >  Kerala   >  

ബൈക്ക് ഇടിച്ച് പരിക്കേറ്റ പ്രധാന അധ്യാപകന്‍ മരണപ്പെട്ടു

Published : 10th December 2017 | Posted By: mi.ptk

പെരിന്തല്‍മണ്ണ: ശനിയാഴ്ച്ച രാമപുരത്ത് വെച്ച് ബൈക്ക് ഇടിച്ച് ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന വള്ളിക്കാപ്പറ്റ എഎംഎല്‍പി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ പുതുപ്പറമ്പന്‍ ഹംസയുടെ മകന്‍ സൈതലവി (47) മരണപ്പെട്ടു. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം.


വള്ളിക്കാപ്പറ്റ മഹല്ല് സിക്രട്ടറിയാണ്.കെപിപിഎച്ച്എ ജില്ലാ സിക്രട്ടറിയും, സംസ്ഥാന ട്രഷററും ആയിരുന്നു.
ഭാര്യ: നെല്ലിക്കുത്തെ ചക്കിപറമ്പന്‍ അബ്ദുള്ളയുടെ മകള്‍ നൂര്‍ജഹാന്‍.മക്കള്‍:ഷഹാനമറിയം, സവാദ് (ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥി)സിയാദ് (ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി)മരുമകന്‍:അമീര്‍ ഷാന്‍ ചക്കാലകുന്ന്(മുള്ളംമ്പാറ)
കിംസ് അല്‍ശിഫ മോര്‍ച്ചറിയിലുള്ള മൃതദേഹം മങ്കട പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം വീട്ടില്‍  അല്‍പ്പനേരത്തെ പൊതുദര്‍ശനത്തിനു വച്ചശേഷം വള്ളിക്കാപ്പറ്റ മഹല്ല് പള്ളി ഖബര്‍ സ്ഥാനില്‍ ഉച്ചക്ക് ഖബറടക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss