|    Feb 28 Tue, 2017 6:21 am
FLASH NEWS

ബൈക്കുമായെത്തിയ യുവാവ് യുവതിയെ ഇടിച്ച് തെറിപ്പിച്ചു

Published : 12th November 2016 | Posted By: SMR

കൊച്ചി: സൂപ്പര്‍ ബൈക്കുമായെത്തിയ യുവാവ് 8 മാസം ഗര്‍ഭിണിയായ യുവതിയെ ഇടിച്ച് തെറിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് ഇടപ്പള്ളി-വൈറ്റില ബൈപ്പാസില്‍ മെഡിക്കല്‍ സെന്റര്‍ ആശുപത്രിക്ക് സമീപമാണ് സംഭവം. വൈറ്റിലയിലെ ട്രയംഫ് ബൈക്ക് ഷോറൂമില്‍ നിന്നും 16.5 ലക്ഷത്തിന്റെ 800 സിസി സൂപ്പര്‍ ബൈക്കുമായെത്തിയ(ടൈഗര്‍ എക്‌സ്‌സി) യുവാവ് റോഡ് മുറിച്ചുകടക്കുകയായിരുന്ന യുവതിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.മരട് സ്വദേശിനിയായ മേഘ്‌ന ദിന്‍ഷ(30) എന്ന യുവതിയാണ് അപകടത്തില്‍ പെട്ടത്. ബൈക്കിടിച്ച് തെറിച്ചുവീണ ഇവരുടെ തല ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഇവര്‍ എട്ടുമാസം ഗര്‍ഭിണിയുമായിരുന്നു. ആശുപത്രിയിലെത്തിച്ച ഉടനെ യുവതിയുടെ വയറ്റില്‍ നിന്ന് കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തു. തലയ്ക്ക് പരിക്കേറ്റ് ബോധം മറഞ്ഞ യുവതി ഐസിയുവില്‍ ചികില്‍സയിലുമാണ്.കണ്ണമാലിയില്‍ കണ്ണമാലി വീട്ടില്‍ ജോര്‍ജ്ജിന്റെ മകനായ ബേണി(27) എന്നയാളാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇയാള്‍ എറിക്‌സണ്‍ കമ്പനിയിലെ ജീവനക്കാരനാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day