|    Jul 27 Thu, 2017 6:24 am
FLASH NEWS
Home   >  News now   >  

ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

Published : 28th July 2016 | Posted By: sdq
Subhash

സുഭാഷ്

Abdul Majeed

അബ്ദുല്‍ മജീദ്(

പെരിന്തല്‍മണ്ണ: ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ഒരാള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ആനമങ്ങാട് ഹൈസ്‌കൂള്‍പടിയിലാണ് സംഭവം. തൂത വീട്ടിക്കാട് പപ്പടക്കാരന്‍ വീട്ടില്‍ വാപ്പുവിന്റെ മകന്‍ അബ്ദുല്‍ മജീദ്(38), ആനമങ്ങാട് വടക്കെപുരയ്ക്കല്‍ നാരായണന്റെ മകന്‍ സുഭാഷ് എന്ന കുഞ്ഞുമണി(26) എന്നിവരാണ് മരിച്ചത്.പെരിന്തല്‍മണ്ണയില്‍ നിന്നും ബൈക്കില്‍ വരികയായിരുന്നു അബ്ദുള്‍ മജീദ്.സുഹൃത്ത് തമിഴ്‌നാട് സ്വദേശി സുരേഷിനൊപ്പം പാലോളി പറമ്പ് പെട്രോള്‍ ബങ്കിലേക്ക് പോകുകയായിരുന്നു .ഇതിനിടെ എതിരെ നിന്നു സുഭാഷ്. ഓടിച്ചു വന്ന ബൈക്ക് തൊട്ടടുത്തുണ്ടായിരുന്ന കാറിനെ മറികടക്കാന്‍ ശ്രമിക്കവെ ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റ മൂവരെയും പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ എത്തിച്ചെങ്കിലും സുഭാഷും അബ്ദുല്‍ മജീദം മരണപ്പെടുകയായിരുന്നു.സുഭാഷിന്റെ കൂടെ ഉണ്ടായിരുന്ന സുരേഷ് നിസാര പരിക്കുകളോടെ രക്ഷപെട്ടു.പെരിന്തല്‍മണ്ണ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.മൃതദേഹങ്ങള്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു. അബ്ദുള്‍മജീദിന്റെ ഭാര്യ സുഹറ. മക്കള്‍: ഫര്‍സാന(12) അന്‍ഷിദ്(10) മുര്‍ഷിദ(10) അന്‍സിഫ്(5). രാധാമണിയാണ് മരിച്ച സുഭാഷിന്റെ അമ്മ.രമേശ് ബാബു, ജയദേവന്‍, ദിവ്യ എന്നിവര്‍ സഹോദരങ്ങളാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക