|    Jul 25 Tue, 2017 10:25 pm
FLASH NEWS
Home   >  Kerala   >  

ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

Published : 18th September 2016 | Posted By: mi.ptk

accident-graphic-NEW

ചേര്‍ത്തല: ചേര്‍ത്തല ദേശീയപാതയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരാണ് മരിച്ചത്. ചേര്‍ത്തല സ്വദേശികളായ ഹരികൃഷ്ണന്‍(22),രാഹുല്‍(25) എന്നിവരാണ് മരിച്ചത്.
അരൂര്‍ ഭാഗത്ത് നിന്നും ചേര്‍ത്തലയിലേക്ക് ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യം കയറ്റിവരികയായിരുന്ന ലോറി ചേര്‍ത്തലയില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു.  ഒരാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റൊരാള്‍ ആശുപത്രിയില്‍വച്ചാണ് മരിച്ചത്. മൃതദേഹങ്ങള്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിരിക്കയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക