|    Mar 23 Thu, 2017 10:00 pm
FLASH NEWS

ബൈക്കും ബസ്സും കൂട്ടിയിടിച്ച് യുവാവിന്റെ കാല്‍ അറ്റുതൂങ്ങി

Published : 26th June 2016 | Posted By: SMR

അടിമാലി: കാറിനെ മറികടക്കാന്‍ ശ്രമിക്കവെ ബസ,്‌സില്‍ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന്റെ കാല്‍ അറ്റുതൂങ്ങി.വാത്തികുടി പടമുഖം അഖിലാകുന്നേല്‍ സിജിത്ത് ചന്ദ്രന്‍(25)ന്റെ കാലാണ് ബസ്സിന്റെ മുന്‍ചക്രത്തില്‍ കുടുങ്ങി അറ്റുതൂങ്ങിയത്.ഇയാളെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സഹയാത്രികനും സുഹൃത്തുമായ കൊന്നത്തടി അഞ്ചാംമൈല്‍ മലേപ്പറമ്പില്‍ അജയ് (22)നെ പരിക്കുകളോടെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശനിയാഴ്ച രാവിലെ 9.30ന് കൊച്ചി – മധുര ദേശീയപാതയില്‍ വാളറ പത്താംമൈലിലാണ് അപകടം.തൊടുപുഴയില്‍ നിന്നും അടിമാലിയിലേക്ക് വരികയായിരുന്നു സ്വകര്യ ബസ്. തൊടുപുഴയിലേക്ക് പോവുകയായിരുന്നു ബൈക്കുയാത്രികര്‍.കാറിനെ ബൈക്ക് മറികടക്കുന്നതിനിടെ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് വരുന്നത് കണ്ട ബസ് ഡ്രൈവര്‍ ബസ് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അപകടം ഒഴിവാക്കാന്‍ സാധിച്ചില്ല.ബസ്സിന്റെ മുന്‍ ചക്രത്തില്‍ ബൈക്ക് കുടുങ്ങി ഇരുവരും ബസ്സിന്റെ അടിയില്‍ പെടുകയും ചെയ്തിരുന്നു.വളവില്‍ കാറിനെ മറികടക്കാന്‍ ശ്രമിച്ചതാണ് അപകട കാരണം.പരിക്കേറ്റ അജയ്യുടെ മാതാവിന് മരുന്ന് വാങ്ങുന്നതിനായി തൊടുപുഴക്ക് പോകും വഴിയാണ് അപകടം.
പരിക്കേറ്റവരെ നാട്ടുകാര്‍ ഉടന്‍ അടിമാലി താലൂക്കാശുപത്രിയിലെത്തിച്ചു.വിദഗ്ധ ചികില്‍സയ്ക്കായി പിന്നീട് എറണാകുളത്തേക്ക് മാറ്റുകയായിരുന്നു.

(Visited 35 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക