|    Oct 23 Mon, 2017 4:32 am
Home   >  Kerala   >  

ബൈക്കും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് മരണം

Published : 4th September 2016 | Posted By: mi.ptk

accident-graphic-NEW

ആലപ്പുഴ: കരുവാറ്റയില്‍ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന  തകഴി കുന്നുമ്മേല്‍ സ്വദേശികളായ മുഹമ്മദ് സബിത്,അനസ്,സുജീര്‍ എന്നിവരാണ് മരിച്ചത്.
പുലര്‍ച്ചെ രണ്ട് മണിയോടെ ഹരിപ്പാട്-കരുവാറ്റ ദേശീയപാതയിലെ വളവില്‍ കൊല്ലം ഭാഗത്ത് നിന്ന് ആലപ്പുഴയിലേയ്ക്ക് വരുകയായിരുന്ന പള്‍സര്‍ ബൈക്കും കൊല്ലം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന പജീറോ ജീപ്പുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികരായ യുവാക്കള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഇരുവാഹനങ്ങളും അമിതവേഗതയിലായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഹരിപ്പാട്ടെ ആശുപത്രിയിലേയ്ക്ക് മാറ്റിയ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട്‌പോകും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക