|    Aug 18 Fri, 2017 6:48 am
FLASH NEWS

ബൈക്കും കാറും കൂട്ടിയിടിച്ച്രണ്ടു മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്ക്

Published : 26th November 2016 | Posted By: SMR

തൊടുപുഴ:  ആനക്കൂട് കവലയില്‍ ബൈക്കും കാറു കൂട്ടിയിടിച്ച് രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്ക്.മീഡിയാ ടുഡേ റിപോര്‍ട്ടര്‍മാരും എറണാകുളം സ്വദേശികളുമായ റോജിന്‍(23),അജിത്ത് (23) എന്നിവരെയാണ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇരുവരും വെങ്ങല്ലൂരില്‍ നിന്ന് തൊടുപുഴയിലേക്ക് ബൈക്കില്‍ വരികയായിരുന്നു. തൊടുപുഴയില്‍ നിന്ന് മൂവാറ്റുപുഴയിലേക്ക് വന്ന കാര്‍ മുമ്പിലുള്ള മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും കാറിനു മുകളിലൂടെ തെറിച്ച് നിലത്തു വീണു.ബൈക്ക് കാറിനടിയില്‍പ്പെടുകയും ചെയ്തു.നിയന്ത്രണം വിട്ട കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. റോജിന് നട്ടെല്ലിന് പൊട്ടലുണ്ട്.അജിത്തിന് കൈയ്ക്കും കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്.അപകടത്തില്‍ ചാനലിന്റെ ക്യാമറയും മറ്റ് അനുബന്ധ ഉപകരണങ്ങളും കേടുപാടുകള്‍ പറ്റി.ചാനലിന്റെ ബൈക്കും പൂര്‍ണമായി തകര്‍ന്നു.ഇടിച്ച കാറിന്റെ മുന്‍വശവും തകര്‍ന്നു.കാര്‍ അമിത വേഗതയിലായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.          അപകടം നടന്ന സ്ഥലത്തു നിന്നും കാറിലുണ്ടായിരുന്നവര്‍ മാറിയെങ്കിലും ഇവര്‍ പിന്നീട് പോലിസ് സ്‌റ്റേഷനിലെത്തി   റിപോര്‍ട്ട് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക