|    Jun 29 Thu, 2017 6:04 pm
FLASH NEWS

ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു

Published : 9th November 2016 | Posted By: SMR

തൊടുപുഴ: ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.തൊടുപുഴ-പുളിയല സംസ്ഥാന പാതയില്‍ അറക്കുളം ഗവ. ആശുപത്രിക്ക് സമീപം ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടം.അപകടത്തില്‍ പരിക്കേറ്റ അറക്കുളം സെന്റ് ജോസഫ് കോളജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥികളായ വിഷ്ണു സുരേഷ്, മനു ടോമി എന്നിവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മൂലമറ്റത്തേയയ്ക്ക് പോയ കാറും തൊടുപുഴയിലേക്ക് സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്കും കാറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടം ക്ഷണിച്ചു വരുത്തിയതാണെന്നു നാട്ടുകാര്‍ പറഞ്ഞു.അറക്കുളം സെന്റ് ജോസഫ് കോളജിന് മുന്നില്‍ തൊടുപുഴ  പുളിയന്‍മല സംസ്ഥാന പാതയിലെ അറക്കുളം ആശു്പത്രിപടി മുതല്‍ കാഞ്ഞാര്‍ വരെ റോഡ് നേര്‍രേഖയിലാണ്.ക്ലാസ് കഴിഞ്ഞാല്‍ കോളജ് വിദ്യാര്‍ഥികള്‍ റോഡില്‍ ബൈക്ക് ഉപയോഗിച്ചു കൊണ്ടുള്ള അഭ്യാസപ്രകടനങ്ങള്‍ നടത്തുക പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു.ഇതിനിടെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണ്ണമായും കാറിന്റെ മുന്‍വശവും തകര്‍ന്നു. കാറിലിടിച്ച് തെറിച്ച്  വീണ വിഷ്ണുവിനേയും മനുവിനേയും ഓടിക്കൂടിയ നാട്ടുകാര്‍ ആദ്യം  മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് പരിക്ക് സാരമുള്ളതായതിനാല്‍ തൊടുപുഴയിലേക്കു മാറ്റി. അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയിലെ ഗതാഗതം ഏതാനും സമയത്തേക്ക് തടസ്സപ്പെട്ടു.കാഞ്ഞാര്‍ പോലിസ് ഇടപെട്ട് വാഹനങ്ങള്‍ സ്‌റ്റേഷനിലേക്ക് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക