|    Mar 30 Thu, 2017 12:47 am
FLASH NEWS

ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു

Published : 26th September 2016 | Posted By: SMR

കോട്ടയം/പൊന്‍കുന്നം: ചിറക്കടവ് മണക്കാട്ട് ക്ഷേത്രത്തിനു സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ടു പ്ലസ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. പൊന്‍കുന്നം മൂലകുന്ന് പൈനാനിയില്‍ ദേവദാസ്-സാലി ദമ്പതികളുടെ ഏക മകന്‍ സനൂപ് (18), മുണ്ടക്കയം, ചാച്ചി കവല പുതുപറമ്പില്‍ റഹീമിന്റെ മകന്‍ റസല്‍ (18) എന്നിവരാണ് മരിച്ചത്. പൊന്‍കുന്നം വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളാണ് ഇരുവരും.
ഇന്നലെ പകല്‍ രണ്ടരയോടെ പൊന്‍കുന്നം-മണ്ണംപ്ലാവ് റോഡില്‍ മണക്കാട്ട് ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. പൊന്‍കുന്നത്തേക്കു വരുകയായിരുന്ന ബൈക്കും എതിരേ വന്ന ടാറ്റാ സുമോയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ സനൂപിനെ ആദ്യം പൊന്‍കുന്നം പിഎന്‍പിഎം ഹിന്ദു മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലും റസലിനെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.
സനൂപിന്റെ സംസ്‌കാരം വിദേശത്തുള്ള പിതാവ് ദേവദാസ് എത്തിയതിനു ശേഷം പിന്നീട്. റസലിന്റെ ഖബറടക്കം വരിക്കാനി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഇന്ന്. റസല്‍ റഹീമിന്റെ മാതാവ്: ഫാത്തിമ. സഹോദരി: റജില.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day