|    Dec 15 Fri, 2017 12:09 am
FLASH NEWS

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

Published : 17th November 2016 | Posted By: SMR

ചെറുതോണി: വാഴത്തോപ്പില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരുക്കേറ്റു. വാഴത്തോപ്പ് ചുള്ളിക്കല്‍ ഷാലറ്റ് എബ്രാഹാം (17), മഞ്ഞപ്രയില്‍ ജിത്തു (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് നാലോടെയാണ് അപകടം. വാഴത്തോപ്പ് എസ്എന്‍സിവി ഓഫിസ് പടിക്കല്‍വച്ച് അമിത വേഗത്തില്‍ വന്ന ബൈക്ക് എതിരേ വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കില്‍ മൂന്നു പേര്‍ യാത്ര ചെയ്തിരുന്നതായും വാഹനം ഓടിച്ചിരുന്നയാള്‍ രക്ഷപ്പെട്ടെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കോലഞ്ചേരിയിലേക്കു കൊണ്ടുപോയി. ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക