|    May 28 Sun, 2017 6:44 am
FLASH NEWS

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

Published : 2nd July 2016 | Posted By: SMR

കാസര്‍കോട്: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ഓമ്‌നി വാനിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പിച്ചു.
പ്രസ്‌ക്ലബ് ജങ്ഷന്‍ ആനവാതുക്കല്‍ റോഡില്‍ വച്ച് ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് സംഭവം. ഓള്‍ഡ് ചൂരിയിലെ അബ്ദുര്‍ റഹ്മാന്റെ മകനും കാസര്‍കോട്ടെ ഫാന്‍സി കടയിലെ ജോലിക്കാരനുമായ അസ്ഹറുദ്ദീനെ (24)യാണ് വെട്ടിപ്പരിക്കേല്‍പിച്ചത്. ഫാന്‍സി കടയിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ പിന്നില്‍ നിന്നുമെത്തിയ ഓമ്‌നി വാനിലെ സംഘമാണ് കത്തികൊണ്ട് പുറത്തും കൈക്കും വെട്ടിയത്. പരിക്കേറ്റ അസ്ഹറുദ്ദീനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം കാസര്‍കോട് എയര്‍ലൈന്‍സ് ലോഡ്ജിന് സമീപം വച്ചും തനിക്ക് നേരെ ഭീഷണിയുണ്ടായിരുന്നുവെന്നും വ്യാഴാഴ്ച വിദ്യാനഗര്‍ ഉദയഗിരിയില്‍ വച്ച് ഓമ്‌നി വാനിലും രണ്ട് ബൈക്കിലുമെത്തിയ സംഘം തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുന്നതിനിടെ പോലിസ് ജീപ്പ് വരുന്നത് കണ്ട് സംഘം രക്ഷപ്പെടുകയായിരുന്നുവെന്നും ആശുപത്രിയില്‍ കഴിയുന്ന യുവാവ് പരാതിപ്പെട്ടു.
വിവരമറിഞ്ഞ് ജില്ലാ പോലിസ് ചീഫ് തോംസണ്‍ ജോസ്, ഡിവൈഎസ്പി മുരളീധരന്‍, ടൗണ്‍ എസ്‌ഐ രഞ്ജിത്ത് രവീന്ദ്രന്‍ എന്നിവര്‍ ആശുപത്രിയിലെത്തി യുവാവില്‍ നിന്ന് മൊഴി രേഖപ്പെടുത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day