|    May 27 Sat, 2017 11:13 pm
FLASH NEWS

ബൈക്കില്‍ ലോറിയിടിച്ച് ജവാന്‍ മരിച്ചു

Published : 11th May 2016 | Posted By: SMR

ആറ്റിങ്ങല്‍: കണ്ടെയ്‌നര്‍ ലോറി കയറി ബൈക്ക് യാത്രികന്‍ സിആര്‍പിഎഫ് ജവാന്‍മരിച്ചു. അഞ്ചല്‍ അഗസ്ത്യക്കോട് ആലുവിള വീട്ടില്‍ അമിത്ത് (35) ആണ് മരിച്ചത്. ഇന്നലെ രാത്രി ആറ്റിങ്ങല്‍ മാമത്തായിരുന്നു അപകടം. ബൈക്കില്‍ തിരുവനന്തപുരത്ത് നിന്ന് ആറ്റിങ്ങലിലേക്ക് വരികയായിരുന്ന അമിത്തിനെ എതിരേ വന്ന ലോറി ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. നാട്ടുകാര്‍ ലോറിയെ പിന്തുടര്‍ന്ന് പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറെ വലിയകുന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പോലിസിന്റെ കണ്ണുവെട്ടിച്ച് ഇയാള്‍ കടന്നു കളഞ്ഞു. മരിച്ച അമിത്ത് സിആര്‍പിഎഫ് ജവാനാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day