|    Dec 13 Wed, 2017 1:32 am
FLASH NEWS

ബൈക്കില്‍ മൂന്നുപേരുമായുള്ള യാത്ര; പരിശോധന കര്‍ശനമാക്കും: ആര്‍ടിഒ

Published : 29th July 2016 | Posted By: SMR

തിരൂര്‍: മോട്ടോര്‍ ബൈക്കില്‍ മൂന്നു പേരുമായുള്ള യാത്രാ പരിശോധനയും നടപടിയും കര്‍ശനമാക്കുമെന്ന് മലപ്പുറം ആര്‍ടിഒ കെ എം ഷാജി പറഞ്ഞു. തിരൂര്‍ പ്രസ്‌ക്ലബിന്റെ അതിഥി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നു മുതല്‍ പരിശോധന തുടങ്ങും.
കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും. ലൈസന്‍സ് റദ്ദുചെയ്യും. നിര്‍ത്താതെ പോവുന്ന വാഹനങ്ങള്‍ ഫോട്ടോയെടുത്തു നടപടിയുണ്ടാകും.ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് കംപ്യൂട്ടര്‍വല്‍ക്കരിക്കും. അതിനായി സൗകര്യമുള്ള ഗ്രൗണ്ട് സജ്ജീകരിക്കും. രണ്ടു ഏക്കര്‍ സ്ഥലമാണ് അതിന് അവശ്യമായി വരിക. സ്ഥലം വിട്ടുകിട്ടിയാല്‍ ജില്ലയിലെ ആദ്യ കംപ്യൂട്ടറൈസ്ഡ് ടെസ്റ്റ് ഗ്രൗണ്ട് തിരൂരിലെ ഉണ്യാലില്‍ സ്ഥാപിക്കും. ജില്ലയില്‍ വ ര്‍ഷത്തില്‍ എഴുപതിനായിരത്തിലധികം വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്യുന്നത്.
ലേണേഴ്‌സ്, െ്രെഡവിങ് ടെസ്റ്റുകള്‍ വേറെയും. ഇവയെല്ലാം ക്രമീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പില്‍ ആവശ്യമായ ജീവനക്കാരില്ല. മണിക്കൂറുകളോളം ക്യൂ നിന്നാണ് പലരും ടെസ്റ്റുക ള്‍ക്ക് വിധേയമാകുന്നത്. സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുമായി ബന്ധപ്പെട്ട് കുടുതല്‍ ജീവനക്കാരെ നിയമിച്ച് അതിന് പരിഹാരമുണ്ടാക്കും. ട്രാഫിക് ബ്ലോക്കുകളാണ് ജില്ലയിലെ പ്രധാന പ്രശ്‌നം. റോഡില്‍ സ്ഥലമുള്ളിടത്ത് എവിടെയും വാഹനം പാര്‍ക്കു ചെയ്യാമെന്ന നിലപാടാണ് ജില്ലയിലുള്ളത്. ഈ മനോഭാവം മാറണം. റോഡ് സുരക്ഷാ നിയമങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് അഭിപ്രായം. കൂടുതലും അപകടത്തില്‍ പെടുന്നത്. 30 വയസ്സിന് താഴെയുള്ള യുവാക്കളും വിദ്യാര്‍ഥികളുമാണ്. അവരെ ബോധവല്‍ക്കരിക്കുന്നതിനായി പ്ലസ് ടു മുതലുള്ള എല്ലാ കുട്ടികള്‍ക്കും ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നല്‍കും. അതിന് സന്നദ്ധ സംഘടനകളുടെ സഹകരണം തേടും. ആര്‍ടിഒ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക