|    Feb 18 Sun, 2018 4:16 pm
FLASH NEWS

ബൈക്കില്‍ മാല മോഷണം; പ്രതി പിടിയില്‍

Published : 20th December 2017 | Posted By: kasim kzm

ചിറ്റൂര്‍: ബൈക്കില്‍ സഞ്ചരിച്ച് സ്ത്രികളുടെ മാല കവരുന്നതടക്കം നിരവധി മോഷണ കേസിലെ പ്രതി പോലിസ് പിടിയിലായി. ജില്ലയിലുടനീളം അടിക്കടിയുണ്ടാവന്ന മോഷണ സംഭവങ്ങളെ തുടര്‍ന്ന് എഎസ്പിയുടെ നിര്‍ദ്ദേശ പ്രകാരം ചിറ്റൂര്‍ പോലിസ് നടത്തിയ പരിശോധനയിലാണ് കോയമ്പത്തൂര്‍ സ്വദേശി ബാബു (29)വിനെ ചിറ്റൂര്‍ പോലിസിന്റെ പിടികൂടിയത്. നിരവധി മാല പിടിച്ചുപറി കേസില്‍ പ്രതിയാണ് ബാബുവെന്ന് പോലിസ് പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ ചിറ്റൂര്‍ സിഐ വി ഹംസയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്‌ഐ പൊന്നുകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ചിറ്റൂര്‍ പോസ്റ്റ് ഓഫിസിനു സമീപം വ്ച്ച് ഇയാളെ പിടികൂടിയത്. ചിറ്റൂര്‍, ആലത്തുര്‍, പുതുനഗരം, കസബ സ്റ്റേഷന്‍ പരിധിയില്‍ പതിനൊന്നോളം മാല പിടിച്ചുപറി കേസിലെ പ്രതിയാണ് ഇയാളെന്ന് എസ്‌ഐ പറഞ്ഞു. 33 പവനോളം മാല കവര്‍ന്നതായി പ്രതി പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. മോഷണത്തിന് ഉപയോഗിക്കുന്ന ബൈക്കും പോലിസ് കസ്റ്റഡിയിലെടുത്തിടുണ്ട്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss