|    May 24 Wed, 2017 8:06 am
FLASH NEWS

ബൈക്കില്‍ മദ്യം കടത്തുന്നതിനിടെ യുവാക്കള്‍ പിടിയില്‍

Published : 11th March 2016 | Posted By: SMR

കുമളി: ബൈക്കില്‍ മദ്യവുമായി എത്തിയ യുവാക്കളെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി.ചക്കുപള്ളം സ്വദേശികളായ സതീഷ് നിവാസില്‍ കണ്ണന്‍(25),റൂബന്‍ (38)എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ പത്ത് മണിയോടെ ടൗണിന് സമീപം വലിയകണ്ടത്താണു ഇവര്‍ പിടിയിലായത്.
കുളത്തുപാലത്തുള്ള ബിവറേജസ് കോര്‍പറേഷന്റെ ചില്ലറ വില്‍പ്പന ശാലയില്‍ നിന്നും മദ്യം വാങ്ങി മടങ്ങി വരുന്നതിനിടെ വലിയ കണ്ടത്തെ സമാന്തര പാതയില്‍ വാഹന ഉദ്യോഗസ്ഥര്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവര്‍ അറസ്റ്റിലായത്. ഇവരില്‍ നിന്നും ബിഗ് ഷോപ്പറില്‍ സൂക്ഷിച്ചിരുന്ന പത്ത് ലിറ്റര്‍ ജവാന്‍ ബ്രാന്റിലുള്ള മദ്യവും കെ.എല്‍.69 8108 വാഹനവും പിടിച്ചെടുത്തു. ചക്കുപള്ളത്ത് സുഹൃത്തിന്റെ വീട്ടില്‍ നടക്കുന്ന കാതുകുത്തല്‍ ചടങ്ങിന്റെ ആവശ്യത്തിലേക്കാണ് മദ്യം വാങ്ങിയതെന്നാണ് പിടിയിലായവര്‍ മൊഴി നല്‍കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day