|    Nov 14 Wed, 2018 6:56 pm
FLASH NEWS

ബൈക്കില്‍ പോവുകയായിരുന്ന വിദ്യാര്‍ഥികളെ തടഞ്ഞുവച്ചു; ഒരാള്‍ അറസ്റ്റില്‍

Published : 3rd August 2018 | Posted By: kasim kzm

നാദാപുരം: ബൈക്കില്‍ പോവുകയായിരുന്ന വിദ്യാര്‍ഥികളെ റോഡില്‍ തടഞ്ഞുവച്ചു. നാദാപുരം ഇയ്യങ്കോട്ട് റോഡിലാണ് സംഭവം. ഒരാളെ നാദാപുരം പോലിസ് അറസ്റ്റ് ചെയ്തു. ഈയ്യങ്കോട് വെള്ളിയോടങ്കണ്ടി മുഹമ്മദ് റാഫി (32)യെയാണ് നാദാപുരം എസ്‌ഐ എന്‍ പ്രജീഷ് അറസ്റ്റു ചെയ്തത്. ബുധനാഴ്ച്ച രാവിലെ പതിനൊന്നോടെയാണ് സംഭവം.
കണ്ണൂര്‍ തോട്ടട പോളിടെക്‌നിക് വിദ്യാര്‍ഥികളായ ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ഈയ്യങ്കോട് പുഷ്പ ഗ്യാസ് ഏജന്‍സിക്ക് സമീപത്ത് വെച്ച് ബൈക്ക് തടഞ്ഞ് നിര്‍ത്തുകയായിരുന്നു. ബലമായി ബൈക്കില്‍ നിന്ന് ഇറക്കി പ്രതികള്‍ ബൈക്കിന്റെ താക്കോല്‍ കൈവശപ്പെടുത്തി ഒരു മണിക്കൂറിലേറെ തടഞ്ഞു വെച്ചു. കണ്ണൂര്‍ പോളിടെക്‌നിക്കിലെ അവസാന വര്‍ഷ ഇലക്ട്രോണിക്‌സ് വിദ്യാര്‍ഥികളായ എട്ടംഗ സംഘം വളയം കുയ്‌തേരിയിലെ സുഹൃത്തിന്റെ വീട്ടില്‍ കാറിലും ബൈക്കിലുമായി പോകുന്നതിനിടയിലാണ് ഒരു സംഘം ബൈക്ക് തടഞ്ഞ്‌നിര്‍ത്തിയത്. സംഭവം കണ്ട് നാട്ടുകാര്‍ തടിച്ചുകൂടി.
നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് നാദാപുരം പോലിസ് സംഭവ സ്ഥലത്തെത്തി വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തി സ്റ്റേഷനിലെത്തിക്കുകയായിരുന്നു. വിദ്യാര്‍ഥികളുടെ പരാതിയില്‍ നാദാപുരം പോലിസ് കേസെടുത്തു. പ്രതികള്‍ സഞ്ചരിച്ചെതെന്നു കരുതുന്ന പള്‍സര്‍ ബൈക്ക് പോലിസ് കസ്റ്റഡിയിലെടുത്തു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss