|    Sep 19 Tue, 2017 10:38 pm
FLASH NEWS

ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് അധ്യാപകന്‍ മരിച്ചു

Published : 6th September 2016 | Posted By: mi.ptk

കാസര്‍കോട്: ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് സ്‌കൂള്‍ അധ്യാപകന്‍ മരിച്ചു. പുട്ടിഗ മുയിമാത്ത്  സ്‌കൂള്‍ അധ്യാപകനും ആദൂര്‍ പുണ്ടാറ് ഉയിട്ടടുക്ക സ്വദേശിയുമായ കെ ഉബൈദ്(28) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30ഓടെ സീതാംഗോളി മുകാരികണ്ടത്താണ് അപകടം. വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് ബൈക്കില്‍ പോകുമ്പോള്‍ അമിത വേഗതയില്‍ വന്ന ടിപ്പര്‍ ലോറിയിടിച്ചാണ് അപകടം ഉണ്ടായത്. റോഡിലേക്ക് തെറിച്ച് വീണ ഉബൈദിന്റെ ദേഹത്തേക്ക് ടിപ്പര്‍ കയറുകയായിരുന്നു. പിതാവ് മുഹമ്മദ് മുസലിയാര്‍,മാതാവ് ആമിന,ഭാര്യ ഫസീല, സഹോദരി സല്‍മ. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട്‌കൊടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക