|    Oct 24 Wed, 2018 9:18 am
FLASH NEWS

ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ്സിടിച്ച് യുവാവിന് ദാരുണാന്ത്യം

Published : 13th September 2017 | Posted By: fsq

 

കോട്ടയം: നഗരത്തില്‍ ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ്സിടിച്ച് യുവാവിന് ദാരുണാന്ത്യം. താഴത്തങ്ങാടി പള്ളിപ്പറമ്പില്‍ സലീമിന്റെ മകന്‍ അന്‍സാര്‍ (32) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 10.30ഓടെ കോട്ടയം ബേക്കര്‍ ജങ്ഷനില്‍ ബറോഡ ബാങ്കിനു സമീപം വച്ചാണ് അപകടം. സംഭവ സ്ഥലത്ത് വച്ചു തന്നെ യുവാവ് മരിച്ചതായാണ് വിവരം. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ പ്രവേശിപ്പിച്ചു. ഷറഫിയ കാറ്ററിങിലെ ഡ്രൈവറാണ് അന്‍സാര്‍. കോട്ടയം വെസ്റ്റ് പോലിസും ഫയര്‍ഫോഴ്‌സുമാണ് അപകടസ്ഥലത്ത് നിന്ന് അന്‍സാറിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മാതാവ്: ഹഫ്‌സ, ഭാര്യ: ഷാമില, മക്കള്‍: അന്‍സിയ, അല്‍ഫിയ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss