|    Sep 26 Tue, 2017 4:37 pm
FLASH NEWS

ബൈക്കില്‍ കറങ്ങി കഞ്ചാവു വില്‍പ്പന: രണ്ടുപേര്‍ പിടിയില്‍

Published : 27th October 2016 | Posted By: SMR

കൊല്ലം: കഞ്ചാവ് വില്‍പ്പനക്കാരായ യുവാക്കള്‍ എക്‌സൈസിന്റെ പിടിയിലായി. കിളികൊല്ലൂര്‍ കട്ടവിള ചരുവിള തെക്കതില്‍ വീട്ടില്‍ അജിത് (20) ആണ് ബൈക്കില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ അയത്തില്‍ ജങ്ഷനു സമീപത്തു നിന്നും പിടിയിലായത്. വിനോദ സഞ്ചാരത്തിനായി പോകുന്ന വിദ്യാര്‍ഥികളും യുവാക്കളും വ്യാപകമായി കഞ്ചാവ് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന്് ഡെപ്യൂട്ടി കമ്മീഷന്‍ വി ആര്‍ അില്‍കുമാറിന്‍ നിര്‍ദ്ദേശാസുരണം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജെ താജുദ്ദീന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ഷാഡോ ടീം നത്തിയ രഹസ്യ നീക്കള്‍ക്കൊടുവിലാണ് അജിത് പിടിയിലായത്. ഇയാളുടെ ബൈക്കും കഞ്ചാവ് വില്‍പന നടത്തിയ പണവും 80 പൊതി കഞ്ചാവും പിടിച്ചെടുത്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ബൈക്ക് ഓടിക്കാന്‍ നല്‍കി അതിന്റെ മറവിലാണ് ഇയാള്‍ കഞ്ചാവ് വില്‍പന നടത്തുന്നത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ഇയാള്‍ക്ക് മൊത്തമായി ഗഞ്ചാവ് എത്തിച്ചു നല്‍കുന്ന വടക്കേവിള നേതാജി നഗറില്‍ ചരുവിള വീട്ടില്‍ അച്ചു എന്ന് വിളിക്കുന്ന സുധിന്‍(20) എന്നയാളെ കുറിച്ച് സൂചന ലഭിച്ചു. തുടര്‍ന്ന് പുളിയത്തുമുക്കില്‍ വച്ചു നടന്ന പരിശോധനയില്‍ 90 പൊതി ഗഞ്ചാവുമായി സുധിന്‍ പിടിയിലാവുകയായിരുന്നു. സുധിന് തെങ്കാശിയില്‍ നിന്നും കഞ്ചാവ് മൊത്തമായി എത്തിച്ച് നല്‍കുന്നവരെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും എക്‌സൈസ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക