|    Apr 23 Sun, 2017 11:16 pm
FLASH NEWS

ബൈക്കില്‍ കറങ്ങിനടന്ന് പാന്‍മസാല വില്‍ക്കുന്നയാള്‍ പിടിയിലായി

Published : 22nd October 2016 | Posted By: SMR

കൊട്ടാരക്കര: മോട്ടോര്‍ ബൈക്കില്‍ കറങ്ങിനടന്ന പാന്‍മസാല വില്‍ക്കുന്നയാള്‍ കൊട്ടാരക്കര പോലിസിന്റെ പിടിയിലായി. കൊട്ടാരക്കര വാളകം കണിയാംകോണത്ത് കളിയിലില്‍ വീട്ടില്‍ സലീം(49) ആണ് പിടിയിലായത്. വാളകം ജങ്ഷനില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇയാള്‍ വാഹന പരിശോധനയ്ക്കിടെ പിടിയിലായത്. ബൈക്കില്‍ സ്ഥാപിച്ചിരിക്കുന്ന ബോക്‌സില്‍ പാന്‍മസാലകള്‍ സൂക്ഷിച്ച് പെട്ടിക്കടകളിലും മറ്റും വില്‍പന നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന പോലിസ് പറഞ്ഞു. അമ്പതിനായിരത്തോളം രൂപയുടെ പാന്‍മസാല ഇയാളില്‍ നിന്നു പിടിച്ചെടുത്തു. കേരളത്തിന് പുറത്ത് നിന്നും പഞ്ചസാര കൊണ്ടു വരുന്ന വാഹനത്തില്‍ നിന്നാണ് ഇയാള്‍ക്ക് വില്‍ക്കുവാനായി പാന്‍മസാലകള്‍ ലഭിച്ചിരുന്നതെന്ന് പോലിസ് പറഞ്ഞു. ഇക്കാര്യം പൊലിസ് വിശദമായി അന്വേഷിച്ച് വരികയാണ്. കൊട്ടാരക്കര സിഐ ശിവപ്രകാശ്, എഎസ്‌ഐ സജീവ്, രാജേന്ദ്രന്‍, സിപിഓ ദേവപാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day