|    May 24 Wed, 2017 1:44 pm
FLASH NEWS

ബൈക്കില്‍ കടത്തുകയായിരുന്ന 12 ലിറ്റര്‍ വിദേശമദ്യവുമായി അറസ്റ്റില്‍

Published : 30th September 2016 | Posted By: Abbasali tf

മുളങ്കുന്നത്തുകാവ്: 12 ലിറ്റര്‍ വിദേശമദ്യം ചാക്കില്‍ കെട്ടി ബൈക്കില്‍ പോവുകയായിരുന്നയാളെ മെഡിക്കല്‍ കോളജ് പോലിസ് അറസ്റ്റു ചെയ്ത്. ചാത്തന്നൂര്‍ തിരുമുത്തിക്കോട് സ്വദേശി മുസ്തഫ(40)യാണ് അറസ്റ്റിലായത്.ഇന്നലെ രാത്രി പത്തരയോടെ പട്രോളിങിനിടെയാണ് ഇയാളെ പിടികൂടിയത്.  തൃശൂര്‍ ഈസ്റ്റ്, വെസ്റ്റ് പോലിസ് സ്റ്റേഷനുകളിലെ അബ്കാരി കേസുകളില്‍ പ്രതിയാണ് ഇയാള്‍. ചാത്തന്നൂര്‍ മേഖലയില്‍ ബീവറേജസ് ഔട്ട്‌ലെറ്റില്ലാത്തതുകൊണ്ട് തൃശൂരില്‍ നിന്നും മറ്റും വിദേശമദ്യം വാങ്ങി ഉയര്‍ന്ന വിലയ്ക്ക് ചാത്തന്നൂരില്‍ വില്‍പന നടത്തിവരികയായിരുന്നു ഇയാള്‍. എസ്‌ഐ പി പി ജോയി, എഎസ്‌ഐ വിദ്യാധിരാജ്, സിപിഒമാരായ സജീവന്‍, ഷിഹാബ്, സഗുണന്‍, സ്റ്റെബി ജോര്‍ജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day