|    Aug 20 Sun, 2017 12:19 am
FLASH NEWS

ബൈക്കില്‍ കടത്തിയ 36 കുപ്പി വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍

Published : 21st October 2016 | Posted By: SMR

കൂത്തുപറമ്പ്: ബൈക്കില്‍ കടത്തുകയായിരുന്ന 36 കുപ്പി വിദേശമദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. ചെണ്ടയാട് താഴെ പീടികയില്‍ വീട്ടില്‍ ടി പി അനിലി(30)നെയാണ് കൂത്തുപറമ്പ് എക്‌സൈസ് സംഘം പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. ബൈക്കും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചെണ്ടയാട് മേഖലയില്‍ വ്യാപകമായി ഇയാള്‍ മദ്യവില്‍പ്പന നടത്തുന്നുണ്ടെന്ന് നേരത്തേ പരാതിയുയര്‍ന്നിരുന്നു. മാഹിയില്‍ നിന്നു മദ്യം കടത്തികൊണ്ട് വന്നാണ് വില്‍പ്പന. മദ്യവില്‍പ്പന പിടികൂടിയതിന് പാനൂര്‍ സ്റ്റേഷനില്‍ ഇയാള്‍ക്കെതിരേ നേരത്തേ കേസുണ്ട്. എക്‌സൈസ് ഓഫിസര്‍ സിനു കൊയില്യത്ത്, ഓഫിസര്‍മാരായ മുഹമ്മദ് ഹനീഫ, പി സി ഷാജി,  പി ജലിഷ് സംഘത്തിലുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക